ഗോ എയറിന്റെ പാപ്പരത്വം; പൊതുമേഖലാ ബാങ്കുകള്‍ക്ക് എന്ത് സംഭവിച്ചു?

  • മൂന്ന് ബാങ്കുകള്‍ക്ക് 3051 കോടിയുടെ എക്‌സ്‌പോഷര്‍
  • ഓഹരി വിലയും ഇടിയുന്നു
  • വിപണി മൂലധനം താഴോട്ട്

Update: 2023-05-03 11:45 GMT

പ്രമുഖ എയര്‍ലൈന്‍ കമ്പനി ഗോ ഫസ്റ്റ് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ നിക്ഷേപക മേഖലയില്‍ വലിയ നഷ്ടം സംഭവിച്ചിരിക്കുകയാണ് പലര്‍ക്കും. ഇതേതുടര്‍ന്ന് വന്‍കിട ബാങ്കുകളുടെ ഓഹരികള്‍ക്ക് വലിയ തിരിച്ചടിയാണ് വിപണിയില്‍ നേരിട്ടത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവയുടെ ഓഹരികളില്‍ വലിയ തോതില്‍ താഴേക്ക് പോയി.

ഇന്ന് വിപണിയില്‍ രാവിലെ മൂന്ന് ഓഹരികളും ഏഴ് ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ സംയോജിത വിപണി മൂലധനം 7500 കോടി രൂപയില്‍ കൂടുതലാണ് കുറഞ്ഞത്. ബാങ്ക് ഓഫ് ബറോഡയ്ക്ക് വിപണി മൂലധനത്തില്‍ ഇന്ന് മാത്രം 3,904 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഐഡിബിഐ ബാങ്കിന് 1828 കോടി രൂപയുടെ ഇടിവും നേരിട്ടപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1780 കോടി രൂപയുടെ നഷ്ടം നേരിട്ടു. ആകെ മൊത്തം 7512 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് സ്ഥാപനങ്ങള്‍ക്കും കൂടി വിപണി മൂലധനത്തില്‍ നേരിട്ടത്.

ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 184.70 രൂപയായി ഇടിഞ്ഞു. 1.81 ശതമാനമാണ് വിലയിടിഞ്ഞത്. ഐഡിബിഐ ബാങ്കിന്റെ ഓഹരി നിലവാരം 2.10ശതമാനം ഇടിഞ്ഞ് 53.70 രൂപയായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 4.80% ഇടിഞ്ഞ് 28.75 രൂപയെന്ന നിലവാരത്തിലെത്തി. ഈ മൂന്ന് ബാങ്കുകള്‍ക്കുമായി ഗോ ഫസ്റ്റില്‍ 3051 കോടിയുടെ എക്‌സ്‌പോഷറുണ്ട്.

സെന്‍ട്രല്‍ ബാങ്ക് ഓപ് ഇന്ത്യക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും മാത്രമായി 1,300 കോടി രൂപയുടെ എക്‌സ്‌പോഷറും ഐഡിബിഐയ്ക്ക് 50 കോടി രൂപയുടെ എക്‌സ്‌പോഷറുമാണ് ഉള്ളത്. അതേസമയം ഗോഫസ്റ്റില്‍ തങ്ങള്‍ക്ക് എക്‌സ്‌പോഷറില്ലെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചിട്ടുണ്ട്. എയര്‍ലൈന്‍ കമ്പനിക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിക്കവറി 2 ശതമാനം മുതല്‍ 30 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

Tags:    

Similar News