ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചു

ഉയർന്ന സിബിൽ സ്കോറുള്ള ഉപഭോക്താക്കൾക്കാണ് പുതുക്കിയ നിരക്ക് ബാധകമെന്ന് ബാങ്ക് വ്യക്തമാക്കി.

Update: 2023-03-12 10:17 GMT

ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവന വായ്പയുടെ പലിശ നിരക്കിൽ ഇളവ് വരുത്തി. വായ്പ വളർച്ച കൂടുതൽ ത്വരിത പെടുത്തുന്നതിനും, വായ്പകൾ വർധിപ്പിക്കുന്നതിനുമായി മറ്റെല്ലാ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് ബാങ്ക് അവരുടെ നിരക്ക് കുറച്ചു. ഭവന വായ്പ 20 ബസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ പലിശ നിരക്ക് 8 .40 ശതമാനമായി. ബാങ്ക് ഓഫ് ബറോഡയും അവരുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്ക് ഇതോടെ 8.50 ശതമാനമായി.

ഉയർന്ന സിബിൽ സ്കോറുള്ള ഉപഭോക്താക്കൾക്കാണ് പുതുക്കിയ നിരക്ക് ബാധകമെന്ന് ബാങ്ക് വ്യക്തമാക്കി. ഇവരിൽ കുടിശികക്കാർ താരതമ്യേന കുറവാണ്. ഉപഭോക്താക്കളുടെ അടിത്തറ വളരുന്നതിനനുസരിച്ച് ഉയർന്ന ക്രോസ്-സെല്ലിംഗ് അവസരങ്ങൾ ബാങ്ക് പ്രയോജനപ്പെടുത്തും. ഉയർന്ന സിബിൽ സ്‌കോറുകളുള്ളവർക്ക് സാധാരണയായി നല്ല സേവിംഗ്സ് ബാലൻസുകളുണ്ടെന്നും  എം ഡി രാജീവ് പറഞ്ഞു.

ഈ മാസത്തിൽ കാസ  അക്കൌണ്ടുകളിൽ വർധനവുണ്ടായിട്ടുണ്ട്. അതിനാൽ അതിന്റെ നേട്ടം അല്പം ഉപഭോക്താക്കളിലേക്കെത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ, ഭവന വായ്പ, സ്വർണ വായ്പ, കാർ വായ്പ മുതലായവയുടെ പ്രോസസ്സിംഗ് ഫീസിലും ഇളവുകൾ നൽകുന്നുണ്ട്.

Tags:    

Similar News