ബജാജ് ഫിനാൻസിന്റെ വായ്പയിൽ 20 ശതമാനം വർധന

  • വാർഷികാടിസ്ഥാനത്തിൽ 20 ശതമാനത്തിന്റെ വർധന
  • ഈ പാദത്തിൽ 7.6 ദശലക്ഷം പുതിയ വായ്പകളാണ് കമ്പനി നൽകിയത്.
  • കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 69.1 ദശലക്ഷമായി.

Update: 2023-04-04 16:15 GMT

മാർച്ചിൽ അവസാനിച്ച പാദത്തിൽ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന്റെ വായ്പകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. വാർഷികാടിസ്ഥാനത്തിൽ 20 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ഈ പാദത്തിൽ 7.6 ദശലക്ഷം പുതിയ വായ്പകളാണ് കമ്പനി നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.3 ദശലക്ഷം വായ്പകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൽകിയ വായ്പകളുടെ എണ്ണം എക്കാലത്തെയും ഉയർന്ന 29.6 ദശലക്ഷമായി. 2023 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം കൈകാര്യ ആസ്തി 2.47 ലക്ഷം കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

മാർച്ച് പാദത്തിൽ മാത്രം കൈകാര്യ ആസ്തിയിൽ 16,500 കോടി രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം മാർച്ച് 31 വരെയുള്ള കാലയളവിൽ ഏകദേശം 24.9 ശതമാനമാകുമെന്ന് പ്രസ്താവനയിൽ പറഞ്ഞു .

ഡെപ്പോസിറ്റ് ബുക്ക് 44,650 കോടി രൂപയായി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 30,800 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 45 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

മാർച്ച് അവസാനത്തോടെ കമ്പനിയുടെ ഏകീകൃത പണ ലഭ്യത ഏകദേശം 11,850 കോടി രൂപയായി.

മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 69.1 ദശലക്ഷമായി. കഴിഞ്ഞ വർഷം നാലാം പാദത്തിൽ ഇത് 57.6 ദശലക്ഷമായിരുന്നു. നാലാം പാദത്തിൽ മാത്രം ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.1 ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായത്.

Tags:    

Similar News