ഫെബ്രുവരി 14 മുതല്‍ ബാലി എല്ലാ വിദേശ സഞ്ചാരികള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു

  • ബാലി പ്രധാനമായും വരുമാനം കണ്ടെത്തുന്നത് ടൂറിസത്തില്‍ നിന്നാണ്
  • 2022-ല്‍ 20 ലക്ഷത്തിലധികം പേരാണു ബാലി സന്ദര്‍ശിച്ചത്
  • ഓരോ സന്ദര്‍ശകരില്‍ നിന്നും 1,50,000 ഇന്തോനേഷ്യന്‍ റുപിയ ആണ് ടൂറിസം ടാക്‌സായി ഈടാക്കുക

Update: 2024-02-13 08:41 GMT

ഫെബ്രുവരി 14 മുതല്‍ ബാലി എല്ലാ വിദേശ സഞ്ചാരികള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു

ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തുമെന്ന് 2023 ജുലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ബാലിയുടെ സംസ്‌കാരവും, പ്രകൃതിയും, പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണു നികുതി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ സന്ദര്‍ശകരില്‍ നിന്നും 1,50,000 ഇന്തോനേഷ്യന്‍ റുപിയ ആണ് ടൂറിസം ടാക്‌സായി ഈടാക്കുക. എന്നാല്‍ ഏഴ് സന്ദര്‍ശക വിസ വിഭാഗങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ബാലിയില്‍ പ്രവേശിക്കുന്നതിനു കുറഞ്ഞത് ഒരു മാസം മുമ്പ് ഇളവിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഐലന്‍ഡ് ഓഫ് ഗോഡ്‌സ് എന്ന് അറിയപ്പെടുന്ന ബാലി പ്രധാനമായും വരുമാനം കണ്ടെത്തുന്നത് ടൂറിസത്തില്‍ നിന്നാണ്. 2022-ല്‍ 20 ലക്ഷത്തിലധികം പേരാണു ബാലി സന്ദര്‍ശിച്ചത്.

Tags:    

Similar News