ബാജാജ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ പാദത്തേക്കാൾ 28 ശതമാനം വര്‍ധനയോടെ 3,551 കോടി രൂപയായി. മൊത്തം പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനയോടെ 13,378.26 കോടി രൂപയായി.
അറ്റ പലിശ വരുമാനം 26 ശതമാനം ഉയര്‍ന്ന് 8,845 കോടി രൂപയുമായി. ബജാജ് ഫിനാന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ്, അസോസിയേറ്റ് കമ്പനിയായ സ്‌നാപ് വര്‍ക്ക് ടെക്‌നോളജീസ് എന്നിവയും ഉള്‍പ്പെട്ടതാണ് ബജാജ് ഫിനാന്‍സിന്റെ സംയോജിത ഫലം. സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 33 ശതമാനം വളര്‍ന്ന് 2.90 ലക്ഷം കോടി രൂപയാണ്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 0.91 ശതമാനമാണ്. ഇത് മുന്‍ വര്‍ഷം 1.17 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 0.31 ശതമാനമാണ്. ഇത് മുന്‍ വര്‍ഷം 0.44 ശതമാനമായിരുന്നു. കഴിഞ്ഞ പാദത്തില്‍ പുതിയ വായ്പാ ബുക്കിംഗിലും 26 ശതമാനം അതായത് 8.53 ദശലക്ഷം രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് എന്‍എസ്ഇല്‍ 0.7 ശതമാനം ഉയര്‍ന്ന് 8,093 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ 0.73 ശതമാനം ഉയര്‍ന്ന് 8091.35 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.