മണപ്പുറത്തിന്റെ10.44 ശതമാനം ഓഹരികൾ അപ്പാക്സ് ബ്ലോക്ക് ഡീലിലൂടെ വിറ്റു

  • 8 .84 കോടി ഓഹരികൾ ആണ് വിറ്റത്
  • രണ്ടു മാസമായി ഓഹരികൾ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പാക്സ്

Update: 2023-08-24 12:53 GMT

കൊച്ചി:അപ്പാക്സ് പാർട്നെർസ് എൽ എൽ പി മണപ്പുറം ഫിനാൻസിന്റെ 8 .84 കോടി ഓഹരികൾ ബ്ലോക്ക്  ഡീലിലൂടെ ബി എസ് ഇ യിൽ ഇന്ന് (വ്യാഴ൦ ) വിറ്റു . മണപ്പുറം ഫിനാൻസിന്റെ മൊത്തം ഓഹരികളുടെ 10 .44 ശതമാനമാണിത് . 

വർഷങ്ങൾ കൊണ്ടാണ് അപ്പാക്സ് പാർട്നെർസ് മണപ്പുറം ഫിനാൻസിന്റെ ഇത്രയും ഓഹരികൾ വാങ്ങി കൂട്ടിയതെന്നു  വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു. 

മണപ്പുറം ഓഹരികൾ 3 .95 രൂപ അല്ലെങ്കിൽ 2 .70 ശതമാനം നഷ്ടത്തിൽ 142 .15 രൂപയ്ക്കാണ് ഇന്ന് എൻ എസ് ഇ യിൽ വ്യാപാരം അവസാനിപ്പിച്ചത് 

കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി  അവരുടെ കൈവശമുള്ള ഓഹരികളെല്ലാം വിറ്റു, മണപ്പുറം ഫിനാൻസിൽ നിന്ന് പുറത്തു വരാനുള്ള ശ്രമത്തിലായിരുന്നു അപ്പാക്സ് പാർട്നെർസ് എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.  

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന് ലോകത്തിലെ പല രാജ്യങ്ങളിലും ഇടപാടുകളുണ്ട് 

 



Tags:    

Similar News