22 രാജ്യങ്ങൾ രൂപയിൽ വ്യാപരം നടത്താൻ സന്നദ്ധത അറിയിച്ചു

ഈ രാജ്യങ്ങളുടെ ഡോളർ ശേഖരത്തിൽ വലിയ ശോഷണം

Update: 2023-09-15 10:35 GMT


ഏകദേശം 22 രാജ്യങ്ങൾ ഇന്ത്യയുമായി  രൂപയിൽ  ഉഭയകക്ഷി വ്യാപാരം നടത്താൻ താല്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..

ഒരു ബിസിനസ് ടി വി ക്കു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യ൦ വെളിപ്പെടുത്തിയത്. 

ഈ രാജ്യങ്ങളുടെ ഡോളർ ശേഖരത്തിൽ വലിയ ശോഷണം സംഭവിച്ചതിനാലാണ് ഈ രാജ്യങ്ങൾ രൂപയിൽ വ്യാപാരം നടത്താനുള്ള സന്നദ്ധത ഇന്ത്യയെ അറിയിച്ചതെന്നും, അവർ തുടർന്ന് വ്യക്തമാക്കി.






Tags:    

Similar News