ബാങ്കില്‍ ഒരു കോടി ഉണ്ടോ? 10 വര്‍ഷത്തേക്കുള്ള വിസയുമായി ഇന്തോനേഷ്യ
ആഗോള ടൂറിസ്റ്റുകളുടെ ഇഷ്ടദേശമായ ബാലിയില്‍ എത്രനാള്‍ താമസിച്ചാലും മതിയാകില്ലെന്ന് ഇക്കൂട്ടര്‍ സ്ഥിരമായി പറയുന്ന വാചകമാണ്. എന്നാലിപ്പോള്‍ പത്തു വര്‍ഷം വരെ ഇവിടെ തങ്ങാനുള്ള അവസരമൊരുക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. അതിനായി പുതിയ 'സെക്കന്റ് ഹോം വിസ' അവതരിപ്പിക്കുമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ എല്ലാവര്‍ക്കും ഈ വിസ ലഭിക്കില്ല. വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 1.30 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം ഒരു കോടി ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ) ഉണ്ടായിരിക്കണം. ധനികരായ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന […]
ആഗോള ടൂറിസ്റ്റുകളുടെ ഇഷ്ടദേശമായ ബാലിയില്‍ എത്രനാള്‍ താമസിച്ചാലും മതിയാകില്ലെന്ന് ഇക്കൂട്ടര്‍ സ്ഥിരമായി പറയുന്ന വാചകമാണ്. എന്നാലിപ്പോള്‍ പത്തു വര്‍ഷം വരെ ഇവിടെ തങ്ങാനുള്ള അവസരമൊരുക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. അതിനായി പുതിയ 'സെക്കന്റ് ഹോം വിസ' അവതരിപ്പിക്കുമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ എല്ലാവര്‍ക്കും ഈ വിസ ലഭിക്കില്ല. വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 1.30 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം ഒരു കോടി ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ) ഉണ്ടായിരിക്കണം.
ധനികരായ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കുന്ന വിസ ക്രിസ്മസ് സീസണ്‍ മുതല്‍ വിതരണം ചെയ്ത് തുടങ്ങും. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം എന്നിങ്ങനെ രണ്ടു തരം കാലാവധിയുള്ള വിസയാണ് ഇറക്കുക. മുന്‍പ് കോസറ്റ് റിക്കയും മെക്സിക്കോയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇത്തരം ദീര്‍ഘകാല വിസകള്‍ അവതരിപ്പിച്ചിരുന്നു. റിട്ടയര്‍ ചെയ്തവരേയും ധനികരായ ആളുകളേയും ലക്ഷ്യമിട്ടാണ് വിസ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14 മുതല്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ബാലി സന്ദര്‍ശനം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശകര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കുന്നത്. മാത്രമല്ല ഈ വര്‍ഷം മാര്‍ച്ച് ഏഴ് മുതല്‍ ഇന്ത്യ ഉള്‍പ്പടെ 72 രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരുന്നു.