ഇന്ത്യയുടെ 'തലയ്ക്ക് മുകളില്‍' വരുമോ മസ്‌കിന്റെ 'സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ്'
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കവുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് ക്രാഫ്റ്റ് എഞ്ചിനീയറിംഗ് കമ്പനി സ്പെയ്സ് എക്സിന്റെ ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി ടെലികോം വകുപ്പിന് ലൈസന്‍സ് അപേക്ഷ നല്‍കി. ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ജിഎംപിസിഎസ് ലൈസന്‍സിന് വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. എയര്‍ടെല്ലിന് പങ്കാളിത്തമുള്ള […]
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കവുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് ക്രാഫ്റ്റ് എഞ്ചിനീയറിംഗ് കമ്പനി സ്പെയ്സ് എക്സിന്റെ ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി ടെലികോം വകുപ്പിന് ലൈസന്‍സ് അപേക്ഷ നല്‍കി. ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ജിഎംപിസിഎസ് ലൈസന്‍സിന് വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. എയര്‍ടെല്ലിന് പങ്കാളിത്തമുള്ള വണ്‍വെബ്, റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗമായ ജിയോ സ്പെയ്സ് ടെക്നോളജി എന്നിവയാണ് ജിഎംപിസിഎസ് അപേക്ഷ നല്‍കിയിരിക്കുന്ന മറ്റ് രണ്ട് കമ്പനികള്‍. എന്നാല്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ആരംഭിക്കുന്നതിനായി ആവശ്യമുള്ള ലൈസന്‍സുകളിലെ ഒരെണ്ണം മാത്രമാണിത്. രാജ്യത്ത് സേവനം ആരംഭിക്കണമെങ്കില്‍ ഐഎസ്ആര്‍ഒയുടെ ഉള്‍പ്പടെ ലൈസന്‍സ് ആവശ്യമാണ്.
മാത്രമല്ല ഇത്തരം കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്നും ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കിലേക്ക് ഡാറ്റ നല്‍കുന്നതിനായി ഗ്രൗണ്ട് സ്റ്റേഷനുകളും സജ്ജീകരിച്ചിരിക്കണം. രാജ്യത്തെ സ്പെയ്സ് ഇന്റര്‍നെറ്റ് മേഖലയില്‍ സ്റ്റാര്‍ലിങ്ക്, എയര്‍ടെല്‍, ജിയോ എന്നിവയ്ക്ക് പുറമേ ആമസോണ്‍ പോലുള്ള കമ്പനികളും ലൈസന്‍സ് നേടുന്നതിനുള്ള ശ്രമത്തിലാണ്. 2025നകം രാജ്യത്തെ സ്പെയ്സ് ഇന്റര്‍നെറ്റ് വിപണി 13 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ളതായേക്കുമെന്ന് ഇവൈ-ഐഎസ്പിഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവുമധികം സ്പെയ്സ് ബ്രോഡ്ബാന്‍ഡ് കോണ്‍സ്റ്റലേഷന്‍ ഉള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. അതായത് കൂടുതല്‍ സാറ്റലൈറ്റുകള്‍ ഉള്ള കമ്പനി. ഏകദേശം 3,451 സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്തതില്‍ 2,700 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് 12,000 സാറ്റലൈറ്റുകള്‍ വിന്യസിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഏറ്റവും അതിനൂതനമായ സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനുള്ളത് എയര്‍ടെല്ലിന് പങ്കാളിത്തമുള്ള വണ്‍വെബിനാണ്.