29 വിമാനത്താവളങ്ങളുടെ പേര് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍

ഡെല്‍ഹി: രാജ്യത്തെ 29 വിമാനത്താവളങ്ങള്‍ക്കും ടെര്‍മിനലുകള്‍ക്കും വിശിഷ്ട വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രമുഖ വ്യക്തികളുടെ പേര് നല്‍കിയിരിക്കുന്ന മൊത്തം 24 വിമാനത്താവളങ്ങളും 5 ടെര്‍മിനലുകളുമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയില്‍ പറയുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 28 ന് ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 115-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പേരുമാറ്റം നടന്നത്. വിവരാവകാശ പട്ടിക […]

Update: 2022-10-17 04:31 GMT

ഡെല്‍ഹി: രാജ്യത്തെ 29 വിമാനത്താവളങ്ങള്‍ക്കും ടെര്‍മിനലുകള്‍ക്കും വിശിഷ്ട വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രമുഖ വ്യക്തികളുടെ പേര് നല്‍കിയിരിക്കുന്ന മൊത്തം 24 വിമാനത്താവളങ്ങളും 5 ടെര്‍മിനലുകളുമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയില്‍ പറയുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 28 ന് ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഷഹീദ് ഭഗത് സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 115-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പേരുമാറ്റം നടന്നത്.

വിവരാവകാശ പട്ടിക പ്രകാരം നാലു വിമാനത്താവളങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രിമാരുടെ പേരാണുള്ളത്. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, തെലങ്കാന ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം, ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് വിമാനത്താവളം എന്നിവയാണ് ഈ നാലെണ്ണം.

കൂടാതെ വിശിഷ്ട വ്യക്തികളുടെ പേരില്‍ അഞ്ച് എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ ഉണ്ട്. പട്ടിക പ്രകാരം അണ്ണാ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, തമിഴ്‌നാട് ചെന്നൈയിലെ കാമരാജ് ആഭ്യന്തര ടെര്‍മിനല്‍, തെലങ്കാന ഹൈദരാബാദിലെ വിമാനത്താവളങ്ങളിലെ രണ്ട് എന്‍ടി രാമറാവു ടെര്‍മിനലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഒഡീഷയിലെ ഭുവനേശ്വറിലെ ബിജു പട്‌നായിക് വിമാനത്താവളം ഉള്‍പ്പെടെ വിവിധ വിമാനത്താവളങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകളും നല്‍കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര വിമാനത്താവളം, ഗഗ്ഗല്‍, കുളു-മണാലി വിമാനത്താവളം, ഭുന്തര്‍ എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 29 അന്താരാഷ്ട്ര വിമാനത്താവളങ്ങളും 92 ആഭ്യന്തര വിമാനത്താവളങ്ങളും ഉള്‍പ്പെടെ 131 പ്രവര്‍ത്തന വിമാനത്താവളങ്ങല്‍ രാജ്യത്തിനുണ്ട്. 10 കസ്റ്റംസ് എയര്‍പോര്‍ട്ടുകളും ഉണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8 ഹെലിപോര്‍ട്ടുകളും 2 വാട്ടര്‍ ഡ്രോമുകളും ഉണ്ട്.

വിമാനത്താവളങ്ങള്‍ അവ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരിലാണ് സാധാരണയായി അറിയപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് അതത് സംസ്ഥാന സര്‍ക്കാര്‍ ഒരു നിര്‍ദ്ദിഷ്ട പേര് നിര്‍ദ്ദേശിക്കുന്നു.

തുടര്‍ന്ന് അന്തിമ അനുമതിക്കായി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കും. വിമാനത്താവളങ്ങള്‍ക്ക് പേരിടുന്നതിലും പുനര്‍നാമകരണം ചെയ്യുന്നതിലും വിപുലമായ പ്രക്രിയകളുണ്ട്. ഇതിനെല്ലാം അന്തിമ അനുമതി കേന്ദ്ര മന്ത്രിസഭയില്‍ നിന്നാണ് ലഭിക്കുന്നത്.

Tags:    

Similar News