ബിഎച്ച് രജിസ്‌ട്രേഷന്‍: വാഹന കൈമാറ്റം ഇനി 'കുരുക്കാവില്ല'

ഡെല്‍ഹി: ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ വാഹന ഉടമയ്ക്ക് കുരുക്കാവില്ല. രാജ്യത്ത് ഭാരത് വാഹന രജിസ്‌ട്രേഷനുമായി (ബി.എച്ച്.) ബന്ധപ്പെട്ടുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. ബിഎച്ച് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നഷ്ടം ഉള്‍പ്പടെയുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടിക്രമങ്ങളില്‍ കേന്ദ്രം ഇളവ് കൊണ്ടു വന്നത്. പഴയവാഹനങ്ങള്‍ ബി.എച്ച്. രജിസ്‌ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുമുള്ള കരട് വിജ്ഞാപനമാണ് കേന്ദ്രം ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ബി.എച്ച്. രജിസ്‌ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. […]

Update: 2022-10-11 23:11 GMT

ഡെല്‍ഹി: ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ വാഹന ഉടമയ്ക്ക് കുരുക്കാവില്ല. രാജ്യത്ത് ഭാരത് വാഹന രജിസ്‌ട്രേഷനുമായി (ബി.എച്ച്.) ബന്ധപ്പെട്ടുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. ബിഎച്ച് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നഷ്ടം ഉള്‍പ്പടെയുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടിക്രമങ്ങളില്‍ കേന്ദ്രം ഇളവ് കൊണ്ടു വന്നത്. പഴയവാഹനങ്ങള്‍ ബി.എച്ച്. രജിസ്‌ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുമുള്ള കരട് വിജ്ഞാപനമാണ് കേന്ദ്രം ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്.

ബി.എച്ച്. രജിസ്‌ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. യോഗ്യതയുള്ളവര്‍ വാങ്ങിയാല്‍ മാത്രമേ ബി.എച്ച്. രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ നല്‍കേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്.

ബി.എച്ച്. രജിസ്‌ട്രേഷന് യോഗ്യതയുള്ളവര്‍ക്ക് പഴയവാഹനങ്ങള്‍ ബി.എച്ചിലേക്ക് മാറ്റാം. മാത്രമല്ല, ഉടമ താമസിക്കുന്ന സ്ഥലത്തോ, ജോലി ചെയ്യുന്ന സ്ഥലത്തോ രജിസ്‌ട്രേഷന്‍ മാറുന്നതിന് അപേക്ഷ നല്‍കാം. കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്‌ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം പ്രയോജനപ്രദമാകും.

പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 15 സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് കേന്ദ്ര നീക്കം പ്രയോജനകരമാകും. 2021 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ബിഎച്ച് രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചത്.

Tags:    

Similar News