ഹോങ്കോംഗില്‍ ടൂറിസം പൊടിപൊടിയ്ക്കും: സൗജന്യമായി 5 ലക്ഷം എയര്‍ ടിക്കറ്റുകള്‍

കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാന്‍ അഞ്ച് ലക്ഷം സൗജന്യ വിമാന ടിക്കറ്റുമായി ഹോങ്കോംഗ്. സ്വദേശികളും, വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും രാജ്യത്തെ ടൂറിസം ബോര്‍ഡ് അറിയിച്ചു. ടൂറിസം വകുപ്പ് ഈ പദ്ധതിയുടെ പ്രചാരണം നടത്തുകയും, വിമാനത്താവളങ്ങള്‍ ടിക്കറ്റ് വിതരണം നടത്തുകയുമാണ് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി വിമാനത്താവള അധികാരികള്‍ രണ്ട് ബില്യണ്‍ ഹോങ്കോംഗ് ഡോളര്‍ മുതല്‍ 254.80 മില്യണ്‍ ഹോങ്കോംഗ് ഡോളര്‍ വരെയാണ് കാത്തെയ് പസഫിക്, ഹോങ്കോംഗ് എക്സപ്രസ്, ഹോങ്കോംഗ് എയര്‍ലൈന്‍സ് തുടങ്ങിയ എയര്‍ലൈനുകളില്‍ നിന്നുമായി […]

Update: 2022-10-09 00:31 GMT

കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാന്‍ അഞ്ച് ലക്ഷം സൗജന്യ വിമാന ടിക്കറ്റുമായി ഹോങ്കോംഗ്. സ്വദേശികളും, വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും രാജ്യത്തെ ടൂറിസം ബോര്‍ഡ് അറിയിച്ചു. ടൂറിസം വകുപ്പ് ഈ പദ്ധതിയുടെ പ്രചാരണം നടത്തുകയും, വിമാനത്താവളങ്ങള്‍ ടിക്കറ്റ് വിതരണം നടത്തുകയുമാണ് ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി വിമാനത്താവള അധികാരികള്‍ രണ്ട് ബില്യണ്‍ ഹോങ്കോംഗ് ഡോളര്‍ മുതല്‍ 254.80 മില്യണ്‍ ഹോങ്കോംഗ് ഡോളര്‍ വരെയാണ് കാത്തെയ് പസഫിക്, ഹോങ്കോംഗ് എക്സപ്രസ്, ഹോങ്കോംഗ് എയര്‍ലൈന്‍സ് തുടങ്ങിയ എയര്‍ലൈനുകളില്‍ നിന്നുമായി ടിക്കറ്റ് വാങ്ങിക്കാനായി വകയിരുത്തിയിരിക്കുന്ന തുക.

വിമാനത്താവള അധികാരികള്‍ വിമാനക്കമ്പനികളുമായി ഇക്കാര്യങ്ങളില്‍ തീരുമാനത്തിലെത്തിയതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് ടൂറിസം ബോര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡെയിന്‍ ചേംഗ് ടിംഗ്-യാറ്റ് പറഞ്ഞു. 2019 ല്‍ ഹോങ്കോംഗിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 56 ദശലക്ഷമായിരുന്നു.

എന്നാല്‍, 2021 ല്‍ എത്തിയത് ആകെ 184,000 സന്ദര്‍ശകര്‍ മാത്രമാണ്. വിര്‍ജിന്‍ അറ്റ്ലാന്റിക് മുമ്പ് അവരുടെ ഹോങ്കോംഗിലെ ആസ്ഥാനം അടച്ചു പൂട്ടാന്‍ പോവുകയാണെന്നും, ലണ്ടനില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു.

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഉണ്ടായിരുന്നത് നീക്കി, മൂന്നു ദിവസത്തെ നിരീക്ഷണമാക്കിയിട്ടുണ്ട്. കൂടാതെ സഞ്ചാരികള്‍, ആഴ്ച്ചയില്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുകയും, രാത്രി കാല സന്ദര്‍ശന സ്ഥലങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയുമുണ്ടായിരിക്കും.

ചൈനീസ് സമ്പദ്വ്യവസ്ഥ രാജ്യത്തിന്റെ സീറോ കോവിഡ് പോളിസി മൂലം ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനങ്ങള്‍ ക്രമാനുഗതമായി താഴ്ത്തിയിരുന്നു. ഈ വര്‍ഷം ജിഡിപി 3.3 ശതമാനം മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News