2023-24 കേന്ദ്ര ബജറ്റ്: തയാറെടുപ്പുകള്‍ ആരംഭിച്ചു

ഡെല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നറിയിച്ച് സര്‍ക്കാര്‍. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക, ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ആഘാതത്തില്‍ നിന്നും രാജ്യത്തെ എല്ലാ മേഖലയേയും സംരക്ഷിക്കുക എന്ന വീക്ഷണത്തോടെയാണ് ബജറ്റ് തയാറാക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവുകള്‍ ഉള്‍പ്പടെയുള്ളവ വിലയിരുത്തുന്നതിനൊപ്പം അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് ആവശ്യമായ ഫണ്ട് സംബന്ധിച്ച ചര്‍ച്ചകളും ഉടന്‍ ആരംഭിക്കും. വിവിധ വകുപ്പുകളിലെ മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ […]

Update: 2022-10-09 01:02 GMT

ഡെല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നറിയിച്ച് സര്‍ക്കാര്‍. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക, ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ആഘാതത്തില്‍ നിന്നും രാജ്യത്തെ എല്ലാ മേഖലയേയും സംരക്ഷിക്കുക എന്ന വീക്ഷണത്തോടെയാണ് ബജറ്റ് തയാറാക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവുകള്‍ ഉള്‍പ്പടെയുള്ളവ വിലയിരുത്തുന്നതിനൊപ്പം അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് ആവശ്യമായ ഫണ്ട് സംബന്ധിച്ച ചര്‍ച്ചകളും ഉടന്‍ ആരംഭിക്കും. വിവിധ വകുപ്പുകളിലെ മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, തൊഴില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, യുവജനകാര്യം, കായികം എന്നീ വകുപ്പുകളിലെ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാകും ആദ്യഘട്ട ചര്‍ച്ച നടക്കുക. ഈ മാസം 10നാണ് ആദ്യഘട്ട ചര്‍ച്ച.

ഇതിന് പിന്നാലെയാണ് മറ്റ് വകുപ്പു മന്ത്രിമാരുമായി ചര്‍ച്ച നടക്കുക. 2023 ഫെബ്രുവരി ഒന്നിനാകും അടുത്ത കേന്ദ്ര ബജറ്റെന്നാണ് സൂചന. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള നാലാം കേന്ദ്ര ബജറ്റാണിത്.

Tags:    

Similar News