പങ്കാളിയുടെ വരുമാനം ഇനി രഹസ്യമല്ല, 'വിവരാവകാശം' എല്ലാം പറഞ്ഞോളും
ഒരാളുടെ വരുമാനം എന്നത് അയാളുടെ സ്വകാര്യതകളിലൊന്നാണ്. അത് ആരോടും തുറന്ന് പറയണമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ കുടുംബാംഗങ്ങളോട് പോലും. സഹപ്രവര്‍ത്തകര്‍ക്കിടയിലാണെങ്കില്‍ ഒട്ടും പറയില്ല. തൊഴിലിട തര്‍ക്കത്തിന് തിരികൊളുത്തുന്ന പ്രധാന 'ബോംബാണല്ലോ' ശമ്പള താരതമ്യം. 'രമ്യത' എത്രത്തോളം കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാലും ശമ്പള വ്യത്യാസം അറിയുമ്പോഴുള്ള 'ഈര്‍ഷ്യ' ഓഫീസ് യുദ്ധക്കളമാക്കുമെന്നുറപ്പ്. അഥവാ ശമ്പളക്കാര്യം ഇനി അടുത്ത സുഹൃത്തുക്കളോട് പോലും പങ്കുവെക്കേണ്ടി വന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കും പറയണോ വേണ്ടയോ എന്ന്. വരുമാനം എത്രയായാലും അത് ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ മറച്ച് […]
ഒരാളുടെ വരുമാനം എന്നത് അയാളുടെ സ്വകാര്യതകളിലൊന്നാണ്. അത് ആരോടും തുറന്ന് പറയണമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ കുടുംബാംഗങ്ങളോട് പോലും. സഹപ്രവര്‍ത്തകര്‍ക്കിടയിലാണെങ്കില്‍ ഒട്ടും പറയില്ല. തൊഴിലിട തര്‍ക്കത്തിന് തിരികൊളുത്തുന്ന പ്രധാന 'ബോംബാണല്ലോ' ശമ്പള താരതമ്യം. 'രമ്യത' എത്രത്തോളം കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാലും ശമ്പള വ്യത്യാസം അറിയുമ്പോഴുള്ള 'ഈര്‍ഷ്യ' ഓഫീസ് യുദ്ധക്കളമാക്കുമെന്നുറപ്പ്.
അഥവാ ശമ്പളക്കാര്യം ഇനി അടുത്ത സുഹൃത്തുക്കളോട് പോലും പങ്കുവെക്കേണ്ടി വന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കും പറയണോ വേണ്ടയോ എന്ന്. വരുമാനം എത്രയായാലും അത് ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ മറച്ച് വെക്കുന്നവരുമുണ്ട്. എന്നാല്‍ അതിനി നടപ്പില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവമാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ നിന്നും പുറത്ത് വരുന്നത്.
ഭര്‍ത്താവിന്റെ വരുമാനമറിയാന്‍ ആര്‍ടിഐ
ഭര്‍ത്താവിന്റെ ശമ്പളം എത്രയെന്ന് അറിയുന്നതിന് സഞ്ജു ഗുപ്ത എന്ന സ്ത്രീ വിവരാവകാശ അപേക്ഷ നല്‍കിയതാണ് കാര്യം. ഇതുവഴി പതിനഞ്ച് ദിവസത്തിനകം അപേക്ഷയ്ക്ക് അധികൃതര്‍ നല്‍കണം. ആദ്യം സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും, ആദായ നികുതി വകുപ്പിനും സഞ്ജുവിന്റെ വിവരാവകാശ അപേക്ഷ പ്രകാരം അവരുടെ ഭര്‍ത്താവിന്റെ ശമ്പളവിവരം നല്‍കാന്‍ നിര്‍ദ്ദേശം ചെന്നെങ്കിലും ഇക്കാര്യം പുറത്ത് വിടാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്നാണ് അധികൃതര്‍ പ്രതികരണമായി നല്‍കിയത്.
ഇതിന് പിന്നാലെ സഞ്ജു ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ചില പഴയ വിധിന്യായങ്ങള്‍ പഠിച്ചത്. ഇത് പ്രകാരം ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വരുമാനം അറിയാനുള്ള അവകാശമുണ്ടെന്നും 15 ദിവസങ്ങള്‍ക്കകം സഞ്ജുവിന്റെ അപേക്ഷയ്ക്ക് മറുപട നല്‍കണമെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദ്ദിഷ്ട വിവരാവകാശ ഓഫീസറോടും ആദായ നികുതി വകുപ്പിനോടും ഉത്തരവിടുകയുമായിരുന്നു.
ഡിവോഴ്‌സ് കേസുകളിലുള്‍പ്പടെ പങ്കാളിയുടെ വരുമാനം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവ് വന്നതോടെ വരുമാനം അറിയാനുള്ള പങ്കാളിയുടെ അവകാശം ന്യായമാണെന്ന് വ്യക്തമാകുന്നു.