പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ ഉടൻ ഉണ്ടാവില്ല

ഡെൽഹി: പെട്രോളിന് ലീറ്ററിന് രണ്ട് രൂപ അധിക എക്സൈസ് തീരുവ ചുമത്തുന്നത് സർക്കാർ ഒരു മാസത്തേക്ക് മാറ്റിവച്ചു. ഡീസലിന് 6 മാസത്തേക്കും ചുമത്തില്ല. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ, ധനമന്ത്രാലയം പെട്രോളിന്മേൽ അധിക എക്സൈസ് നികുതി നവംബർ 1 മുതലും ഡീസലിന് 2023 ഏപ്രിൽ മുതലും ഈടാക്കുമെന്ന് വ്യക്തമാക്കി. നിലവിൽ, എണ്ണ ഇറക്കുമതി കുറക്കുന്നതിനും കർഷകർക്ക് അധിക വരുമാനമാർഗം നല്കുന്നതിനുമായി കരിമ്പിൽ നിന്നോ മിച്ചമുള്ള ഭക്ഷ്യധാന്യത്തിൽ നിന്നോ വേർതിരിച്ചെടുക്കുന്ന 10 ശതമാനം എത്തനോൾ ആണ് പെട്രോളിൽ […]

Update: 2022-10-02 01:36 GMT

ഡെൽഹി: പെട്രോളിന് ലീറ്ററിന് രണ്ട് രൂപ അധിക എക്സൈസ് തീരുവ ചുമത്തുന്നത് സർക്കാർ ഒരു മാസത്തേക്ക് മാറ്റിവച്ചു. ഡീസലിന് 6 മാസത്തേക്കും ചുമത്തില്ല.

ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ, ധനമന്ത്രാലയം പെട്രോളിന്മേൽ അധിക എക്സൈസ് നികുതി നവംബർ 1 മുതലും ഡീസലിന് 2023 ഏപ്രിൽ മുതലും ഈടാക്കുമെന്ന് വ്യക്തമാക്കി.

നിലവിൽ, എണ്ണ ഇറക്കുമതി കുറക്കുന്നതിനും കർഷകർക്ക് അധിക വരുമാനമാർഗം നല്കുന്നതിനുമായി കരിമ്പിൽ നിന്നോ മിച്ചമുള്ള ഭക്ഷ്യധാന്യത്തിൽ നിന്നോ വേർതിരിച്ചെടുക്കുന്ന 10 ശതമാനം എത്തനോൾ ആണ് പെട്രോളിൽ കലർത്തുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിൽ ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കളിൽ നിന്ന് വേർതിരിച്ചെടുത്ത മിശ്രിതമാണുള്ളത്. ഇന്ധനം കലർത്തുന്നതിനെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഇതിനായി ഒക്ടോബർ ഒന്നാം തിയതി മുതൽ അൺബ്ലെൻഡഡ്‌ ഇന്ധനത്തിന് ലിറ്ററിന് രണ്ട് രൂപ അധിക ഡിഫറൻഷ്യൽ എക്സൈസ് തീരുവ ഈടാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

റീട്ടെയിൽ വില്പനക്കായുള്ള പെട്രോളിൽ എത്തനോൾ മിശ്രിതം കുറവായതിനാൽ, നിലവിൽ ഈടാക്കുന്ന ലിറ്ററിന് 1.40 രൂപക്ക് പകരം 3.40 രൂപ എക്‌സൈസ് തീരുവ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. എത്തനോൾ മിശ്രണം ഇല്ലാത്ത പെട്രോളിന്, നിലവിലെ ലിറ്ററിന് 2 .60 രൂപക്ക് പകരം 4.60 രൂപ എക്‌സൈസ് തീരുവ ഈടാക്കും.

ലോംഗ് ചെയിൻ ഫാറ്റി ആസിഡുകളുടെ ആൽക്കൈൽ എസ്റ്ററുകളുമായി കലർന്നതല്ലാത്ത സസ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന ബയോ-ഡീസലിന്റെ കാര്യത്തിൽ റീട്ടെയിൽ വില്പനക്ക് നിലവിൽ അടിസ്ഥാന എക്സൈസ് തീരുവയായ 1.80 രൂപയ്ക്ക് പകരം 3.80 രൂപയായി ഈടാക്കും. ബ്രാൻഡഡ് ഡീസൽ ലിറ്ററിന് ബേസിക് എക്സൈസ് ലെവി നിലവിൽ 4.20 രൂപയിൽ നിന്ന് 6.20 രൂപയാകും.

Tags:    

Similar News