രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍: 81.67ല്‍ എത്തി
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 58 പൈസ ഇടിഞ്ഞ് 81.67ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിപണിയിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നത് മൂലം ആഭ്യന്തര വിപണിയിലുള്‍പ്പടെ മോശം പ്രകടനമാണ് ഇപ്പോള്‍ കാണാന്‍ സാധിയ്ക്കുന്നത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 81.47 എന്ന നിലയിലായിരുന്നു രൂപ. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുത്തനെ ഇടിഞ്ഞു വിപണി. സെന്‍സെക്‌സ് 953.70 പോയിന്റ് […]
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 58 പൈസ ഇടിഞ്ഞ് 81.67ല്‍ എത്തി. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിപണിയിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നത് മൂലം ആഭ്യന്തര വിപണിയിലുള്‍പ്പടെ മോശം പ്രകടനമാണ് ഇപ്പോള്‍ കാണാന്‍ സാധിയ്ക്കുന്നത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 81.47 എന്ന നിലയിലായിരുന്നു രൂപ.
ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുത്തനെ ഇടിഞ്ഞു വിപണി. സെന്‍സെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം നഷ്ടത്തില്‍ 57,145.22 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 311.05 പോയിന്റ് അഥവാ 1.80 ശതമാനം ഇടിഞ്ഞു 17,016.30 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളര്‍ ഇന്‍ഡക്‌സ് 11 നു മുകളിലെത്തിയതും ഇന്ത്യന്‍ സൂചികകളെ സാരമായി ബാധിച്ചു.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 816.72 പോയിന്റ്‌സ് ഇടിഞ്ഞു 57,282.20 പോയിന്റ്സ്ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്‌സ് താഴ്ചയില്‍ 17,072.95 പോയിന്റ്സിലാണ് വ്യാപാരം നടത്തിയത്. എന്‍എസ്ഇ നിഫ്റ്റി സൂചികയിലെ 50-ല്‍ 42 ഓഹരികളും താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ 8 എണ്ണം മാത്രമാണ് ഉയര്‍ന്നത്.
മാരുതി, ശ്രീ സിമന്റ്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റന്‍, നെസ് ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, ടി സി എസ്, ഇന്‌ഫോസിസി, എച് സി എല്‍ ടെക്, ഡിവിസ് ലാബ്, എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
വരുന്ന വാരത്തില്‍, സെപ്റ്റംബര്‍ 30 നു നടക്കാനിരിക്കുന്ന ആര്‍ ബി ഐ യുടെ പണനയ മീറ്റിങ്ങാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. നിരക്ക് 50 ബസിസ് പോയിന്റ് ഉയര്‍ത്തുന്നത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.