സൈബര്‍ തട്ടിപ്പു വീരന്മാര്‍ ഇനി കളം വിടും: 'ഫ്രോഡ് രജിസ്ട്രി'യുമായി ആര്‍ബിഐ

ഡെല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ 'ഫ്രോഡ് രജിസ്ട്രി' തയാറാക്കാനുള്ള ആലോചനയുമായി ആര്‍ബിഐ. ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന വെബ്‌സൈറ്റ്, ഫോണ്‍ നമ്പറുകള്‍, മറ്റ് ഡിവൈസുകള്‍, ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടത്തുന്ന വിവിധ രീതികള്‍ ഉള്‍പ്പടെയുള്ളവയുടെ ഡാറ്റാ ബേസ് (വിശദാംശങ്ങളടങ്ങിയ രേഖ) സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Update: 2022-08-30 01:26 GMT

ഇത്തരത്തിലുള്ള വെബ്സൈറ്റുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ കരിമ്പട്ടികയില്‍ പെടുന്നതിനാല്‍ ഇവയ്ക്ക് പിന്നിലുള്ളവര്‍ തട്ടിപ്പ് ആവര്‍ത്തിക്കുന്നത് തടയാന്‍ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. 'തട്ടിപ്പ് രജിസ്ട്രി' സജ്ജീകരിക്കുന്നതിന് കൃത്യമായ സമയപരിധി ഇല്ല. നിലവില്‍, രജിസ്ട്രിയുടെ നിര്‍മ്മാണത്തിന് ആര്‍ബിഐയുടെ 'പേയ്മെന്റ്‌സ്, സെറ്റില്‍മെന്റ് ആന്‍ഡ് സൂപ്പര്‍വിഷന്‍' പോലുള്ള വകുപ്പുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേയ്മെന്റ് സിസ്റ്റം പങ്കാളികള്‍ക്ക് തത്സമയ തട്ടിപ്പ് നിരീക്ഷണത്തിനായി 'ഫ്രോഡ് രജിസ്ട്രി'യിലേക്കുള്ള ആക്സസ് നല്‍കും. ഉയര്‍ന്നുവരുന്ന അപകട സാധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായും രജിസ്ട്രിയിലെ ഡാറ്റ ഉപയോഗിക്കും.

ബാങ്കിംഗ്, എന്‍ബിഎഫ്സികള്‍, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ സേവന പോരായ്മകള്‍ പരിഹരിക്കുന്നതിനും, തര്‍ക്ക പരിഹാര സംവിധാനം ലളിതവും സുതാര്യവുമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു ഓംബുഡ്സ്മാന്‍' (ഇന്റഗ്രേറ്റഡ് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍) പദ്ധതി ആരംഭിച്ചിരുന്നു. ഓംബുഡ്സ്മാന്‍ സ്‌കീമിന് കീഴില്‍ 2021-22 ല്‍ 4.18 ലക്ഷം പരാതികള്‍ ലഭിച്ചു, മുന്‍ വര്‍ഷം ഇത് 3.82 ലക്ഷം ആയിരുന്നു.

Tags:    

Similar News