നേരിയ ഇടിവുമായി സ്വര്‍ണം: രൂപ 78.94ല്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് (22 കാരറ്റ്) എട്ട് രൂപ ഇടിഞ്ഞ് 37,672 രൂപയില്‍ എത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,709ല്‍ ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 8 രൂപ കുറഞ്ഞ്41,096 രൂപയായിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് […]

Update: 2022-08-01 23:38 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് (22 കാരറ്റ്) എട്ട് രൂപ ഇടിഞ്ഞ് 37,672 രൂപയില്‍ എത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,709ല്‍ ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 8 രൂപ കുറഞ്ഞ്41,096 രൂപയായിട്ടുണ്ട്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 78.94 രൂപയായിട്ടുണ്ട്. വിദേശ നിക്ഷേപത്തിന്റെ അളവ് വര്‍ധിച്ചത് രൂപയ്ക്ക് നേട്ടമായി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 78.96 എന്ന നിലയിലായിരുന്നു രൂപ.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 79.42ല്‍ എത്തി.

ബ്രെന്റ് ക്രൂഡിന്റെ വില 1.05 ശതമാനം ഇടിഞ്ഞ് 98.98 ഡോളറായിട്ടുണ്ട്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 88.55 പോയിന്റ് താഴ്ന്ന് 58,026.95ല്‍ എത്തിയിട്ടുണ്ട്. എന്‍എസ്ഇ നിഫ്റ്റി 35.65 പോയിന്റ് താഴ്ന്ന് 17,304.40ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത് (ഇന്ന് രാവിലെ 10.35 പ്രകാരം).

Tags:    

Similar News