രൂപയുടെ മൂല്യം ഡോളറിനെതിരെ 79.78 രൂപയില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 79.78 എന്ന നിരക്കില്‍. ഡോളറിനെതിരെ 79.73 ല്‍ തുടങ്ങിയ വ്യാപാരം വിപണി ക്ലോസ് ചെയ്യുമ്പോള്‍ 79.78 ല്‍ അവസാനിക്കുകയായിരുന്നു. ആഭ്യന്തര ഓഹരി സൂചികകള്‍ നഷ്ടത്തില്‍ കലാശിച്ചതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ ഇടിവില്‍ പ്രതിഫലിച്ചു. കൂടാതെ യുഎസ് ഫെഡിനെ കുറിച്ചുള്ള ആശങ്കകളും ഇതിന് ആക്കം കൂട്ടി. തിങ്കളാഴ്ച ഡോളറിനെതിരെ 12 പൈസ ഉയര്‍ന്ന് 79.78 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. യൂറോ, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, […]

Update: 2022-07-26 06:56 GMT
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 79.78 എന്ന നിരക്കില്‍. ഡോളറിനെതിരെ 79.73 ല്‍ തുടങ്ങിയ വ്യാപാരം വിപണി ക്ലോസ് ചെയ്യുമ്പോള്‍ 79.78 ല്‍ അവസാനിക്കുകയായിരുന്നു.
ആഭ്യന്തര ഓഹരി സൂചികകള്‍ നഷ്ടത്തില്‍ കലാശിച്ചതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ ഇടിവില്‍ പ്രതിഫലിച്ചു. കൂടാതെ യുഎസ് ഫെഡിനെ കുറിച്ചുള്ള ആശങ്കകളും ഇതിന് ആക്കം കൂട്ടി. തിങ്കളാഴ്ച ഡോളറിനെതിരെ 12 പൈസ ഉയര്‍ന്ന് 79.78 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
യൂറോ, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, സ്വീഡിഷ് ക്രോണ അടക്കമുള്ള ആറ് കറന്‍സികളുടെ കാര്യത്തിൽ ഡോളര്‍ സൂചിക 0.31 ശതമാനം ഉയര്‍ന്ന് 106.81 ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 1.71 ശതമാനം ഉയര്‍ന്ന് 106.95 ഡോളറിലെത്തി.
Tags:    

Similar News