വിദേശനാണ്യ കരുതല്‍ ശേഖരം 7.541 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 572.712 ബില്യണ്‍ ഡോളറിലെത്തി

  ജൂലൈ 15 ന് അവസാനിച്ച ആഴ്ച്ചയില്‍ രാജ്യത്തെ വിദേശ നാണ്യ കുരുതല്‍ ശേഖരം 7.541 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 572.712 ബില്യണ്‍ ഡോളറായി. രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ്വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുകയാണ്. ജൂലൈ എട്ടിന് അവസാനിച്ച മുന്‍ ആഴ്ച്ചയില്‍ കരുതല്‍ ശേഖരം 8.062 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 580.252 ബില്യണ്‍ ഡോളറായി. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 79.90ല്‍ എത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 80.06 എന്ന എക്കാലത്തെയും […]

Update: 2022-07-22 23:07 GMT
ജൂലൈ 15 ന് അവസാനിച്ച ആഴ്ച്ചയില്‍ രാജ്യത്തെ വിദേശ നാണ്യ കുരുതല്‍ ശേഖരം 7.541 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 572.712 ബില്യണ്‍ ഡോളറായി. രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ്വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുകയാണ്.
ജൂലൈ എട്ടിന് അവസാനിച്ച മുന്‍ ആഴ്ച്ചയില്‍ കരുതല്‍ ശേഖരം 8.062 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 580.252 ബില്യണ്‍ ഡോളറായി. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 79.90ല്‍ എത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 80.06 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
ജൂലൈ 15 ന് അവസാനിച്ച ആഴ്ച്ചയില്‍, മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളിലെ (എഫ്സിഎ) ഇടിവാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണമായതെന്ന് ആര്‍ബിഐ അറിയിച്ചു.
ഡോളറിന്റെ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന, വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു.എസ് ഇതര കറന്‍സികളുടെ മൂല്യവര്‍ദ്ധനയുടേയോ മൂല്യത്തകര്‍ച്ചയുടെയോ പ്രഭാവം വിദേശ കറന്‍സി ആസ്തികളില്‍ ഉള്‍പ്പെടുന്നു.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ സ്വര്‍ണ്ണ കരുതല്‍ 830 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 38.356 ബില്യണ്‍ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 155 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 17.857 ബില്യണ്‍ ഡോളറായി, ആര്‍ബിഐ അറിയിച്ചു.
Tags:    

Similar News