സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത പട്ടികയിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്
സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത വിതരണത്തിന് കീഴിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍, മയക്കുമരുന്ന്, സിഗരറ്റ് എന്നിവ ഉള്‍പ്പടെയുള്ള സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കികൊണ്ടാണ് കസ്റ്റംസ് വകുപ്പ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. കള്ളക്കടത്ത് തടയാനാണ് ഈ നടപടി. നിയന്ത്രണത്തിന് കീഴിലുള്ള ഇനങ്ങളുടെ പട്ടികയില്‍ മയക്കുമരുന്നും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും പെടുന്നു. കൂടാതെ വെള്ളി, മദ്യം; കറന്‍സി, പുകയില, പുരാതന വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച്, കസ്റ്റംസ് ഓഫീസര്‍ക്ക്, ആവശ്യമെങ്കില്‍, സംശയാസ്പദമായ ചരക്കുകളുടെ നീക്കം നിരീക്ഷിക്കാന്‍ […]
സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത വിതരണത്തിന് കീഴിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍, മയക്കുമരുന്ന്, സിഗരറ്റ് എന്നിവ ഉള്‍പ്പടെയുള്ള സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കികൊണ്ടാണ് കസ്റ്റംസ് വകുപ്പ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. കള്ളക്കടത്ത് തടയാനാണ് ഈ നടപടി.
നിയന്ത്രണത്തിന് കീഴിലുള്ള ഇനങ്ങളുടെ പട്ടികയില്‍ മയക്കുമരുന്നും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും പെടുന്നു. കൂടാതെ വെള്ളി, മദ്യം; കറന്‍സി, പുകയില, പുരാതന വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ചട്ടങ്ങള്‍ അനുസരിച്ച്, കസ്റ്റംസ് ഓഫീസര്‍ക്ക്, ആവശ്യമെങ്കില്‍, സംശയാസ്പദമായ ചരക്കുകളുടെ നീക്കം നിരീക്ഷിക്കാന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനോ ഇഡി പോലെയുള്ള മറ്റ് ഏജന്‍സികള്‍ക്കോ ഈ നിയന്ത്രണം ബാധകമാക്കാം.
സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നതിനാലും കള്ളക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ഇപ്പോള്‍ ഇത് ചെയ്യുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.