150 ബ്രാഞ്ചുകള്‍ കൂടി തുറക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിന് ആര്‍ബിഐ അനുമതി

ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് രാജ്യത്തൊട്ടാകെ 150 ശാഖകള്‍ കൂടി തുടങ്ങാന്‍ ആര്‍ബി ഐ അനുമതി നല്‍കി. ദക്ഷിണ-ഉത്തരേന്ത്യന്‍ മേഖലകളിലാവും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുക. സ്വര്‍ണുപ്പണയ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കേരളം ആസ്ഥാനമായ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ്. പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതോടെ സ്വര്‍ണപ്പണയ ബിസിനസില്‍ 12-15 ശതമാനം വളര്‍ച്ച നേടാനാകുമെന്നാണ് കണക്ക് കൂട്ടല്‍. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ പുതിയ ശാഖകള്‍ തുറക്കാനാകാത്ത സ്ഥിതിയായിരുന്നു. 150 ശാഖകളും കൂടി നിലവിലുള്ള 4,617 ബ്രാഞ്ച് നെറ്റ് വര്‍ക്കിലേക്ക് ചേര്‍ക്കപ്പെടും. […]

Update: 2022-07-06 00:06 GMT

ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് രാജ്യത്തൊട്ടാകെ 150 ശാഖകള്‍ കൂടി തുടങ്ങാന്‍ ആര്‍ബി ഐ അനുമതി നല്‍കി. ദക്ഷിണ-ഉത്തരേന്ത്യന്‍ മേഖലകളിലാവും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുക.

സ്വര്‍ണുപ്പണയ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കേരളം ആസ്ഥാനമായ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ്. പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതോടെ സ്വര്‍ണപ്പണയ ബിസിനസില്‍ 12-15 ശതമാനം വളര്‍ച്ച നേടാനാകുമെന്നാണ് കണക്ക് കൂട്ടല്‍. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ പുതിയ ശാഖകള്‍ തുറക്കാനാകാത്ത സ്ഥിതിയായിരുന്നു.

150 ശാഖകളും കൂടി നിലവിലുള്ള 4,617 ബ്രാഞ്ച് നെറ്റ് വര്‍ക്കിലേക്ക് ചേര്‍ക്കപ്പെടും. ഇതിന്റെ ഭാഗമായി പുതുതായി 600 പേരെ കൂടി നിയമിക്കേണ്ടി വരും. 2022 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ആസ്തി കൈകാര്യം 11 ശതമാനം വര്‍ധിച്ച് 64,494 കോടി രൂപയിലെത്തും. ലാഭം 4,031 ആകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News