അഞ്ചു വര്‍ഷത്തിനുള്ളില്‍ വരുമാനം 8,000 കോടിയാക്കാന്‍ ഐവ ഇന്ത്യ
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവ ഇന്ത്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുമാനം 8,0000 രൂപയാക്കുമെന്നും, ഇന്ത്യയിലെ ബിസിനസ് വിപുലീകരണത്തിനായി 160 കോടി രൂപയോളം നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. ജപ്പാനില്‍ 1951 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഡിക്‌സണ്‍ ടെക്‌നോളജീസുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ ടെലിവിഷനുകള്‍ നിര്‍മിച്ച് പുറത്തിറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ടെലിവിഷന്‍, ഓഡിയോ "ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ഏകദേശം 400 കോടി രൂപയുടെ വരുമാനമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. വലിയ ലക്ഷ്യം കൈവരിക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കും," ഐവ ഇന്ത്യ […]
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവ ഇന്ത്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുമാനം 8,0000 രൂപയാക്കുമെന്നും, ഇന്ത്യയിലെ ബിസിനസ് വിപുലീകരണത്തിനായി 160 കോടി രൂപയോളം നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു.
ജപ്പാനില്‍ 1951 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഡിക്‌സണ്‍ ടെക്‌നോളജീസുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ ടെലിവിഷനുകള്‍ നിര്‍മിച്ച് പുറത്തിറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ടെലിവിഷന്‍, ഓഡിയോ "ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ഏകദേശം 400 കോടി രൂപയുടെ വരുമാനമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. വലിയ ലക്ഷ്യം കൈവരിക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കും," ഐവ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് മേത്ത പറഞ്ഞു. കമ്പനിയുടെ വിപുലീകരണ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 32 മുതല്‍ 65 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ ലഭ്യമാകുന്ന മാഗ്നിഫിക് സീരീസായ ഐവ സ്മാര്‍ട്ട് ടിവി ശ്രേണിയുടെ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള 300 റീട്ടെയിലര്‍മാര്‍ വഴിയാണ് കമ്പനി തുടക്കത്തില്‍ ടിവികള്‍ വില്‍ക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറോടെ റീട്ടെയിലര്‍മാരുടെ എണ്ണം ഇരട്ടിയാക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ 3,500 റീട്ടെയിലര്‍മാരിലേക്ക് വ്യാപനം വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി മേത്ത പറഞ്ഞു. ഐവയുടെ ഇപ്പോഴത്തെ ആഗോള വരുമാനം ഏകദേശം 8,000 കോടി രൂപയാണ്. 2021 ഏപ്രിലില്‍ ഓഡിയോ ഉല്‍പ്പന്നങ്ങളിലൂടെയാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പുതിയ ഉപഭോക്തൃ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനി അടുത്ത വര്‍ഷം ചേര്‍ക്കുമെന്ന് മേത്ത പറഞ്ഞു. മൊത്തത്തിലുള്ള ബിസിനസ്സില്‍ സ്മാര്‍ട്ട് ടിവികള്‍ 51 ശതമാനം സംഭാവന നല്‍കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2023 മാര്‍ച്ചോടെ 1.5 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ടിവികള്‍ വില്‍ക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാനാണ് കമ്പനി ശ്രമിക്കുന്നത്.