എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ ഇനി വാട്‌സാപ്പിലും
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ ഇറക്കിയതിന് പിന്നാലെ വാട്‌സാപ്പ് വഴിയും ബാങ്കിംഗ് സേവങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എസ്ബിഐ അറിയിപ്പിറക്കി. ഇതോടെ എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിക്കാതെ തന്നെ അത്യാവശ്യമുള്ള സേവനങ്ങള്‍ വാട്‌സാപ്പ് വഴി പ്രയോജനപ്പെടുത്താം. ചാറ്റ്‌ബോട്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസം നേരിടുമോ എന്ന ആശങ്കയും വേണ്ട. എസ്ബിഐ സേവനം വാട്‌സാപ്പില്‍ എങ്ങനെ ലഭിക്കും? 1) 9022690226 എന്ന നമ്പര്‍ […]
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ ഇറക്കിയതിന് പിന്നാലെ വാട്‌സാപ്പ് വഴിയും ബാങ്കിംഗ് സേവങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എസ്ബിഐ അറിയിപ്പിറക്കി.
ഇതോടെ എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിക്കാതെ തന്നെ അത്യാവശ്യമുള്ള സേവനങ്ങള്‍ വാട്‌സാപ്പ് വഴി പ്രയോജനപ്പെടുത്താം. ചാറ്റ്‌ബോട്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസം നേരിടുമോ എന്ന ആശങ്കയും വേണ്ട.
എസ്ബിഐ സേവനം വാട്‌സാപ്പില്‍ എങ്ങനെ ലഭിക്കും?
1) 9022690226 എന്ന നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ആയി സേവ് ചെയ്യുക.
2) WAREG < 11 അക്ക അക്കൗണ്ട് നമ്പര്‍ (ACC No)> എന്നിവ +917208933148 നമ്പറിലേക്ക് SMS ചെയ്യുക.
3) വാട്‌സാപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത്, SBI WhatsApp എന്ന കോണ്ടാക്ട് തെരഞ്ഞെടുത്ത് ഹായ് SBI അല്ലെങ്കില്‍ Hi എന്ന് അയയ്ക്കുക.
4) എസ്ബിഐ വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
5) നിര്‍ദ്ദിഷ്ട പ്രവര്‍ത്തനത്തിനായി ഓപ്ഷന്‍ (സംഖ്യ 1 അല്ലെങ്കില്‍ 2, 3 അല്ലെങ്കില്‍ തരം) തെരഞ്ഞെടുക്കുക, ഓപ്ഷനുകള്‍ നല്‍കി സേവനം പ്രയോജനപ്പെടുത്താം.
ടോള്‍ ഫ്രീ നമ്പര്‍
ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക സേവനം ഉറപ്പാക്കാനായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ (1800 1234) സജ്ജീകരിച്ചുവെന്ന് എസ്ബിഐ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് കമ്പനിയുടെ മൊബൈല്‍ നെറ്റ് വര്‍ക്കില്‍ നിന്നും ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അക്കൗണ്ട്് ഉടമകള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാം. ഇതോടെ ബാങ്ക് ശാഖയില്‍ നേരിട്ട് ചെല്ലാതെ തന്നെ ഒട്ടേറെ സേവനങ്ങള്‍ ആളുകള്‍ക്ക് ലഭിക്കും.
1800 11 2211, 1800 425 3800, 080-26599990 എന്ന നമ്പറുകളിലേക്ക് വിളിച്ചും എസ്ബിഐ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ടോള്‍ ഫ്രീ നമ്പര്‍ വഴി അക്കൗണ്ട് ബാലന്‍സ് മുതല്‍ ടിഡിഎസ് വിശദാംശങ്ങള്‍ വരെ അറിയാം. എസ്എംഎസ് വഴി പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ 918108511111 എന്ന നമ്പറിലേക്ക് 'help' എന്ന് അയച്ചാല്‍ മതി.
ഇത്തരം സേവനങ്ങള്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടില്ലെങ്കില്‍ 8008202020 എന്ന നമ്പറിലേക്ക് 'unhappy' എന്ന് എസ്എംഎസ് ചെയ്യാം. എസ്ബിഐയുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ വിശദമായി നല്‍കിയിട്ടുണ്ട്.