സംസ്ഥാനത്ത് ഇന്ധനവിലയില്‍ ആനുപാതിക കുറവു മാത്രം

ഡെല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുകയാണ്. എന്നാല്‍ നിരക്ക് ശരവേഗത്തില്‍ പഴയപടിയായേക്കുമോ എന്ന സംശയങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നിറയുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ […]

Update: 2022-05-22 00:27 GMT

ഡെല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുകയാണ്. എന്നാല്‍ നിരക്ക് ശരവേഗത്തില്‍ പഴയപടിയായേക്കുമോ എന്ന സംശയങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നിറയുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ വീണ്ടും പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്. കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ നികുതി വരുമാന ഇനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം.

സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്രാവശ്യം നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതക സബ്സിഡി 6,100 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഡെല്‍ഹിയില്‍ പെട്രോളിന് ലീറ്ററിന് 105.41 രൂപയില്‍ നിന്ന് ഇപ്പോള്‍ 96.72 രൂപയായി. 96.67 രൂപയായിരുന്ന ഡീസലിന് ഇപ്പോള്‍ 89.62 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 105.76 രൂപയും ഡീസലിന് 94.69 രൂപയുമാണ്.

കേരളത്തില്‍ എങ്ങനെ?

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെ സംസ്ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും, ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ പെട്രോളിന് 10.41 രൂപയും ഡീസലിന് 7.36 രൂപയും കുറയുമെങ്കിലും ഇത് കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി ഉണ്ടാവുന്ന ഇളവ് മാത്രമാണ്. സംസ്ഥാനം ഈടാക്കുന്ന നികുതിയില്‍ പ്രത്യേകമായി കുറവ് വരുത്തിയിട്ടില്ല.

Tags:    

Similar News