സി  സ്പേസ് - സര്‍ക്കാരിന്റെ ഒടിടി നവംബർ ഒന്നിന്

സംസ്ഥാന സര്‍ക്കാർ ആരംഭിക്കുന്ന  ഒടിടി പ്ളാറ്റ്ഫോം- സി സ്പേസ്  നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും.  സർക്കാരിന്റെ നേതൃത്വത്തിൽ  സിനിമാവിതരണത്തിന് ഒടിടി  സംവിധാനം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സാംസ്കാരിക വകുപ്പിന് കീഴിലായിരിക്കും സി സ്പേസ് ഒടിടി പ്രവർത്തിക്കുകയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. തിയേറ്റർ റിലീസിംഗ് കഴിഞ്ഞതിന് ശേഷമാണ് സിനിമകള്‍ ഒടിടിയി ൽലഭ്യമാക്കുക .അതിനാല്‍ സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് ഈ ഒടിടി നഷ്ടം വരുത്തില്ല . നിർമ്മാതാക്കൾക്ക്  എക്കാലവും ആ സിനിമയുടെ വരുമാനത്തിന്റെ ഒരു ഭാഗം […]

Update: 2022-05-18 06:11 GMT
സംസ്ഥാന സര്‍ക്കാർ ആരംഭിക്കുന്ന ഒടിടി പ്ളാറ്റ്ഫോം- സി സ്പേസ് നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. സർക്കാരിന്റെ നേതൃത്വത്തിൽ സിനിമാവിതരണത്തിന് ഒടിടി സംവിധാനം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സാംസ്കാരിക വകുപ്പിന് കീഴിലായിരിക്കും സി സ്പേസ് ഒടിടി പ്രവർത്തിക്കുകയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.
തിയേറ്റർ റിലീസിംഗ് കഴിഞ്ഞതിന് ശേഷമാണ് സിനിമകള്‍ ഒടിടിയി ൽലഭ്യമാക്കുക .അതിനാല്‍ സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് ഈ
ഒടിടി നഷ്ടം വരുത്തില്ല . നിർമ്മാതാക്കൾക്ക് എക്കാലവും ആ സിനിമയുടെ വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും . ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഈ ഒടിടിയിലൂടെ കാണാം . കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയ ചിത്രങ്ങൾക്ക് മുൻഗണന നല്‍കും. 2022 ജൂൺ 1 മുതൽ സി സ്പേസിൽ സിനിമകൾ രജിസ്റ്റർ ചെയ്യാം . കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഇതിനായി സൗകര്യം ഒരുക്കും. കലാമൂല്യമുള്ളതും ചെറുബഡ്ജറ്റിൽ നിർമ്മിക്കപ്പെടുന്നതുമായ സിനിമകൾക്ക് ഈ സർക്കാർ സംരഭം വലിയ പ്രതീക്ഷ നൽകുന്നു.
Tags:    

Similar News