ഭവനവായ്പാ നിരക്ക് 0.2 ശതമാനം വര്‍ധിപ്പിച്ച് എല്‍ഐസി ഹൗസിംഗ്
മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തങ്ങളുടെ തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന....
മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തങ്ങളുടെ തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി.
സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വായ്പാ നിരക്കിലെ ഈ വര്‍ധന.
വീട് വാങ്ങുന്നവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫണ്ടുകളുടെ ചെലവ് വര്‍ധിച്ചിട്ടും ഭവനവായ്പാ നിരക്കുകള്‍ വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയെന്ന് എല്‍ഐസി എച്ച്എഫ്എല്‍ എംഡി ആന്‍ഡ് സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. പല ബാങ്കുകളും റിപ്പോ നിരക്കിന്റെയും അടിസ്ഥാനത്തില്‍ വായ്പാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.