പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച ഇടിഞ്ഞു

ഇന്ത്യയുടെ പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച മാര്‍ച്ചില്‍ 4.3 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ആറ് ശതമാനം വളര്‍ച്ചയില്‍ നിന്നാണ് ഈ ഇടിവുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍. ഈ എട്ട് പ്രധാന വ്യവസായ സൂചികയുടെ (ഐസിഐ) സമഗ്ര വളര്‍ച്ചാ നിരക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പോയ സാമ്പത്തിക വര്‍ഷത്തില്‍ 10.4 ശതമാനമാായിരുന്നു. പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, […]

Update: 2022-04-30 01:44 GMT
ഇന്ത്യയുടെ പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച മാര്‍ച്ചില്‍ 4.3 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ആറ് ശതമാനം വളര്‍ച്ചയില്‍ നിന്നാണ് ഈ ഇടിവുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍. ഈ എട്ട് പ്രധാന വ്യവസായ സൂചികയുടെ (ഐസിഐ) സമഗ്ര വളര്‍ച്ചാ നിരക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പോയ സാമ്പത്തിക വര്‍ഷത്തില്‍ 10.4 ശതമാനമാായിരുന്നു.
പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി വ്യവസായങ്ങള്‍ എന്നിവയുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ വര്‍ധിച്ചു. ഫെബ്രുവരിയിലെ എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ച നേരത്തെ 5.8 ശതമാനത്തില്‍ നിന്ന് 6.0 ശതമാനമായി ഉയര്‍ന്നു.
2021 ഡിസംബറിലെ അവസാന വളര്‍ച്ചാ നിരക്കിലെ വളര്‍ച്ച അതിന്റെ താല്‍ക്കാലിക നിലയായ 3.8% ല്‍ നിന്ന് 4.1% ആയി ഉയര്‍ന്നു.
പ്രകൃതിവാതകം (7.6%), റിഫൈനറി ഉത്പന്നങ്ങള്‍ (6.2%), സ്റ്റീല്‍ (3.7%), സിമന്റ് (8.8%), വളം (15.3%), വൈദ്യുതി (4.9%) എന്നിവയുള്‍പ്പെടെ ആറ് മേഖലകള്‍ മാര്‍ച്ച് മാസത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ കല്‍ക്കരി, ക്രൂഡ് ഓയില്‍ മേഖലകളില്‍ ഈ മാസം യഥാക്രമം 0.1%, 3.4% ഇടിവ് രേഖപ്പെടുത്തി.
വളം മേഖല ഈ മാര്‍ച്ചില്‍ 15.3% വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് ശതമാനം ചുരുങ്ങിയതായിരുന്നു. അതേസമയം 2022 ഫെബ്രുവരിയില്‍ 1.4% ചുരുങ്ങി. വ്യാവസായിക ഉത്പാദന സൂചികയുടെ (ഐഐപി) 40% പ്രധാന മേഖലയാണ് വരുന്നത്.
Tags:    

Similar News