എല്‍ഐസി ഐപിഒ: പോളിസി ഉടമകള്‍ക്കുള്ള ആശങ്കകളും വിശദീകരണവും

ഏറെ നാളായി നിക്ഷേപക ലോകം കാത്തിരുന്ന എല്‍ ഐ സി ഐപിഒയ്ക്കുള്ള  ദിവസം പ്രഖ്യാപിച്ച് കഴിഞ്ഞു. 21,000 കോടി രൂപയുടെ, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പബ്ലിക് ഓഫറിംഗ് ആണ് ഇത്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ ലിസ്റ്റഡ് കമ്പനിയായി ഇത് മാറും. മേയ് നാല് മുതലാണ് പബ്ലിക്ക് ഇഷ്യു. 6.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് എല്‍ ഐ സി. എന്നാല്‍ വിപണിയിലേക്ക് ഇറങ്ങുന്നതോടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ എഞ്ചിനായ എല്‍ […]

Update: 2022-04-29 00:33 GMT

ഏറെ നാളായി നിക്ഷേപക ലോകം കാത്തിരുന്ന എല്‍ ഐ സി ഐപിഒയ്ക്കുള്ള ദിവസം പ്രഖ്യാപിച്ച് കഴിഞ്ഞു. 21,000 കോടി രൂപയുടെ, ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പബ്ലിക് ഓഫറിംഗ് ആണ് ഇത്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ ലിസ്റ്റഡ് കമ്പനിയായി ഇത് മാറും. മേയ് നാല് മുതലാണ് പബ്ലിക്ക് ഇഷ്യു. 6.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് എല്‍ ഐ സി. എന്നാല്‍ വിപണിയിലേക്ക് ഇറങ്ങുന്നതോടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ എഞ്ചിനായ എല്‍ ഐ സി സ്വകാര്യമേഖലയിലേക്ക് ഭാവിയില്‍ പോയേക്കുമോ എന്ന ആശങ്ക പോളിസി ഉടമകള്‍ക്ക് ചിലര്‍ക്കെങ്കിലും ഉണ്ട്. മറ്റൊന്ന് പോളിസികളുടെ ക്ലെയിം സെറ്റില്‍മെന്റ്, മെച്യൂരിറ്റി നിബന്ധനകള്‍ തുടങ്ങിയവയെ ഈ നീക്കം ബാധിക്കുമോ എന്നുള്ളതാണ് ?

സ്വകാര്യ മേഖലയിലേക്ക് പോയേക്കുമോ?

1956 ല്‍ അന്ന് നിലവിലുണ്ടായിരുന്ന 245 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ നാഷണലൈസ് ചെയ്താണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. 5 കോടി രൂപയായിരുന്നു മൂലധനം. 2021 സെപ്തംബറിലെ കണക്കനുസരിച്ച് 39.55 ലക്ഷം കോടി രൂപയാണ് എല്‍ ഐ സി കൈകാര്യം ചെയ്യുന്ന ആസ്തി. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത ഇല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം 620 കോടിയോളം ഓഹരികളാണ് എല്‍ഐസിയ്ക്കുള്ളത്. ഇതില്‍ 3.5 ശതമാനം (22.13 കോടി) ആണ് ഐപിഒയ്ക്ക് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ തത്കാലം മുകളില്‍ പറഞ്ഞ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഐപിഒ യുടെ ഭാഗമായി എല്‍ഐസി ആക്ടില്‍ 25 ല്‍ അധികം ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതില്‍ 27-ാം സെക്ഷനില്‍ വരുത്തിയ മാറ്റം അനുസരിച്ച് ഐപിഒ യ്ക്ക് ശേഷം ആദ്യ അഞ്ച് വര്‍ഷം ഗവണ്‍മെന്റ് ഓഹരി 75 ശതമാനമായി നിലനിര്‍ത്തിയിരിക്കണം. പിന്നീട് ഒരു കാരണവശാലും 51 ശതമാനത്തില്‍ കുറയാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നു.

നിലവിലെ പോളിസി ചട്ടങ്ങളില്‍ മാറ്റമുണ്ടാകുമോ?

ഇവിടെ എല്‍ ഐ സി ആക്ടിലെ 37-ാം ചട്ടം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഐപിഒയുടെ ഭാഗമായി നടത്തിയ ഭേദഗതിയില്‍ നിന്ന് ഇതിനെ ഒഴിവാക്കിയിട്ടുണ്ട്. പോളിസികള്‍ക്കുള്ള സോവറിന്‍ ഗ്യാരണ്ടി സര്‍ക്കാര്‍ തന്നെയാണെന്ന് ഈ സെക്ഷന്‍ ഉറപ്പാക്കുന്നു. ക്ലെയിം, ബോണസ്, അഡീഷണല്‍ ബോണസ്, മെച്യൂരിറ്റി ഇവ സംബന്ധിച്ച് നിലവില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഗ്യാരണ്ടിയാണ് പോളിസികള്‍ക്കുള്ളത്. ഇത് ഇനിയും തുടരും എന്നര്‍ഥം.

Tags:    

Similar News