വയാകോം18 ൽ വന്‍ നിക്ഷേപവുമായി ജയിംസ് മര്‍ഡോക്
ഡെല്‍ഹി: ഇന്ത്യന്‍ ഡിജിറ്റല്‍ സ്ട്രീമിംഗ്-ടിവി രംഗത്ത് എക്കാലത്തേയും ഉയർന്ന നിക്ഷേപവുമായി ബോധി ട്രീ സിസ്റ്റംസ്. 13,500 കോടി രൂപയാണ് ഇവർ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 ല്‍ നിക്ഷേപിക്കുന്നത്. ജയിംസ് മര്‍ഡോക്കിന്റെ ലൂപ സിസ്റ്റംസിന്റേയും, സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മുന്‍ ചെയർമാന്‍ ഉദയ് ശങ്കറിന്റെയും നിക്ഷേപ സംരംഭമാണിത്. മുകേഷ് അംബാനിയുമായുള്ള ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. പങ്കാളിത്തത്തിന്റെ ഭാഗമായി ടെലിവിഷന്‍, ഒടിടി, വിതരണം, ഉള്ളടക്കം സൃഷ്ടിക്കല്‍, പ്രൊഡക്ഷന്‍ സേവനങ്ങള്‍ എന്നിവയില്‍ കാര്യമായ സാന്നിധ്യമുള്ള […]
ഡെല്‍ഹി: ഇന്ത്യന്‍ ഡിജിറ്റല്‍ സ്ട്രീമിംഗ്-ടിവി രംഗത്ത് എക്കാലത്തേയും ഉയർന്ന നിക്ഷേപവുമായി ബോധി ട്രീ സിസ്റ്റംസ്. 13,500 കോടി രൂപയാണ് ഇവർ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 ല്‍ നിക്ഷേപിക്കുന്നത്. ജയിംസ് മര്‍ഡോക്കിന്റെ ലൂപ സിസ്റ്റംസിന്റേയും, സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മുന്‍ ചെയർമാന്‍ ഉദയ് ശങ്കറിന്റെയും നിക്ഷേപ സംരംഭമാണിത്. മുകേഷ് അംബാനിയുമായുള്ള ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.
പങ്കാളിത്തത്തിന്റെ ഭാഗമായി ടെലിവിഷന്‍, ഒടിടി, വിതരണം, ഉള്ളടക്കം സൃഷ്ടിക്കല്‍, പ്രൊഡക്ഷന്‍ സേവനങ്ങള്‍ എന്നിവയില്‍ കാര്യമായ സാന്നിധ്യമുള്ള റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് (RPPMSL) 1,645 കോടി രൂപ നിക്ഷേപിക്കും. കൂടാതെ, ജനപ്രിയ ജിയോസിനിമ ഓടിടി ആപ്പ് വയാകോമിം 18ലേക്ക് മാറ്റും.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ്ണ ഉപസ്ഥാപനമാണ് RPPMSL. പ്രമുഖ ആഗോള മാധ്യമ, വിനോദ കമ്പനിയായ പാരാമൗണ്ട് ഗ്ലോബല്‍ (മുമ്പ് വയാകോം സിബിഎസ് എന്നറിയപ്പെട്ടിരുന്നു), വയാകോം 18 ന്റെ ഓഹരിയുടമയായി തുടരും. കൂടാതെ വയാകോം18 ന്റെ പ്രീമിയം ആഗോള ഉള്ളടക്കം വിതരണം ചെയ്യുന്നതിനും ഇവര്‍ക്ക് തടസ്സമുണ്ടാകില്ല.
ജെയിംസിന്റെയും ഉദയിന്റെയും ട്രാക്ക് റെക്കോര്‍ഡ് സമാനതകളില്ലാത്തതാണെന്നും, രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും ഏഷ്യയിലും ലോകമെമ്പാടുമുള്ള മാധ്യമ വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ അവര്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ടന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വ്യക്തമാക്കി.
ഒമ്പത് ഭാഷകളിലായി 38 ചാനലുകളും, പൊതു വിനോദം, സിനിമ, കായികം, യുവജനങ്ങള്‍, സംഗീതം, കുട്ടികളുടെ വിഭാഗങ്ങള്‍ എന്നിവയിലെല്ലാം രാജ്യത്താകമാനം സാന്നിധ്യവുമുള്ള കോര്‍ ലീനിയര്‍ ടെലിവിഷന്‍ ബിസിനസ്സിലെ മുന്‍നിരക്കാരാണ് വയാകോം18.