എച്ച്ഡിഎഫ്‌സി ബാങ്ക് 1,550 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയുടമകള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം 1,550 ശതമാനം, അഥവാ ഒരു ഓഹരിക്ക് 15.50 രൂപ വീതം, ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത് വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. ഡിവിഡന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള അംഗങ്ങളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി 2022 മെയ് 13 ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏപ്രില്‍ 16 ന് വന്ന നാലാംപാദ ഫലത്തില്‍ അറ്റദായം 23 ശതമാനം വര്‍ധിച്ച് […]
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയുടമകള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം 1,550 ശതമാനം, അഥവാ ഒരു ഓഹരിക്ക് 15.50 രൂപ വീതം, ലാഭവിഹിതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത് വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്.
ഡിവിഡന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള അംഗങ്ങളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി 2022 മെയ് 13 ആണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏപ്രില്‍ 16 ന് വന്ന നാലാംപാദ ഫലത്തില്‍ അറ്റദായം 23 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 8,186.51 കോടി രൂപയായിരുന്നു.
പതിനെട്ട് മാസത്തിനുള്ളില്‍ എച്ച്ഡിഎഫ്സി ബാങ്കും മാതൃകമ്പനിയായ എച്ച്ഡിഎഫ്സിയും ലയിക്കുമെന്നും, കണ്‍സോളിഡേറ്റഡ് ബാലന്‍സ് ഷീറ്റ് 17.87 ലക്ഷം കോടി രൂപയിലെത്തുമെന്നും ഈ മാസം ആദ്യം നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ബാങ്ക് അറിയിച്ചിരുന്നു.