ഹോണ്ട സിറ്റി ഇ-എച്ച്ഇവി അടുത്ത മാസം വിപണിയില്‍
ഡെല്‍ഹി: ഹോണ്ട സിറ്റി ഇ: എച്ച്ഇവി കാറുകള്‍ അടുത്ത മാസം വിപണിയിലെത്തുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. രാജസ്ഥാനിലെ തപുകരയിലുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രത്തില്‍ നിന്നാണ് വാഹനം വിപണിയിലെത്തുക. ഉപഭോക്താക്കള്‍ക്ക് 21,000 രൂപയ്ക്ക് വാഹനം പ്രീ ബുക്കിംഗ് ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ കമ്പനി വെബ്സൈറ്റ് വഴി 5,000 രൂപയ്ക്കും ബുക്ക് ചെയ്യാം. 'ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ നീക്കം സൂചിപ്പിക്കുന്നു. മാത്രമല്ല ഇന്ത്യയിലെ ഞങ്ങളുടെ വൈദ്യുതീകരണ യാത്രയുടെ തുടക്കത്തെയും ഇത് അടയാളപ്പെടുത്തുന്നു. […]
ഡെല്‍ഹി: ഹോണ്ട സിറ്റി ഇ: എച്ച്ഇവി കാറുകള്‍ അടുത്ത മാസം വിപണിയിലെത്തുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. രാജസ്ഥാനിലെ തപുകരയിലുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രത്തില്‍ നിന്നാണ് വാഹനം വിപണിയിലെത്തുക. ഉപഭോക്താക്കള്‍ക്ക് 21,000 രൂപയ്ക്ക് വാഹനം പ്രീ ബുക്കിംഗ് ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ കമ്പനി വെബ്സൈറ്റ് വഴി 5,000 രൂപയ്ക്കും ബുക്ക് ചെയ്യാം.
'ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ നീക്കം സൂചിപ്പിക്കുന്നു. മാത്രമല്ല ഇന്ത്യയിലെ ഞങ്ങളുടെ വൈദ്യുതീകരണ യാത്രയുടെ തുടക്കത്തെയും ഇത് അടയാളപ്പെടുത്തുന്നു. ഒരു കമ്പനി എന്ന നിലയില്‍, ഇന്ത്യ ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യയും, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരിയെന്നതിനോടും ഞങ്ങള്‍ എപ്പോഴും യോജിക്കുന്നു,' എച്ച്സിഐഎല്‍ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.
കാറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം 126 പിഎസ് പരമാവധി പവര്‍ ഉത്പാദിപ്പിക്കുകയും, ലിറ്ററിന് 26.5 കിമീ ഇന്ധനക്ഷമത നല്‍കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നൂതന ലിഥിയം-അയണ്‍ ബാറ്ററിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഇന്റലിജന്റ് പവര്‍ യൂണിറ്റ് (ഐപിയു) എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹോണ്ടയുടെ അതുല്യമായ സെല്‍ഫ്-ചാര്‍ജിംഗും, ഉയര്‍ന്ന കാര്യക്ഷമതയുള്ള രണ്ട് മോട്ടോര്‍ ഇ-സിവിടി (ഇലക്ട്രോണിക് നിയന്ത്രിത വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഹൈബ്രിഡ് സിസ്റ്റവും പുതിയ സിറ്റി ഇ-എച്ച്ഇവിയുടെ സവിശേഷതയാണ്.
ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിന്‍ ഡ്രൈവ് എന്നി മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ വാഹനത്തിലുണ്ട്. കാര്‍ വാങ്ങുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നതായി കമ്പനി അറിയിച്ചു.