ഇടത്തട്ടുകാര്‍ ചില്ലറക്കാരല്ല, സ്വര്‍ണ വിപണി ഇവരുടെ കൈകളിലാണ്

  മുംബൈ : ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാരാണ്? സമ്പന്നരെന്ന് കരുതിയെങ്കില്‍ തെറ്റി. ഇടത്തട്ടുകാരാണ് രാജ്യത്ത് സ്വര്‍ണ നിക്ഷേപത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സ്വര്‍ണമെടുക്കുന്നത് ഈ വിഭാഗത്തിലുള്ളവരാണ്. ലിക്വഡിറ്റി കൂടുതലായതിനാല്‍ നിക്ഷേപം എന്ന നിലയിലും സുരക്ഷാ തട്ട് എന്ന തരത്തിലും കൂടുതലായി ഇവര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്നുവെന്നും വാങ്ങിയ ലോഹം ഭൗതിക രൂപത്തില്‍ തന്നെ തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നാണ് ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) […]

Update: 2022-04-13 06:45 GMT
trueasdfstory

മുംബൈ : ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാരാണ്? സമ്പന്നരെന്ന് കരുതിയെങ്കില്‍ തെറ്റി. ഇടത്തട്ടുകാരാണ് രാജ്യത്ത്...

 

മുംബൈ : ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാരാണ്? സമ്പന്നരെന്ന് കരുതിയെങ്കില്‍ തെറ്റി. ഇടത്തട്ടുകാരാണ് രാജ്യത്ത് സ്വര്‍ണ നിക്ഷേപത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സ്വര്‍ണമെടുക്കുന്നത് ഈ വിഭാഗത്തിലുള്ളവരാണ്. ലിക്വഡിറ്റി കൂടുതലായതിനാല്‍ നിക്ഷേപം എന്ന നിലയിലും സുരക്ഷാ തട്ട് എന്ന തരത്തിലും കൂടുതലായി ഇവര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു.

ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്നുവെന്നും വാങ്ങിയ ലോഹം ഭൗതിക രൂപത്തില്‍ തന്നെ തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നാണ് ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) ഇറക്കിയ ഗോള്‍ഡ് ആന്‍ഡ് ഗോള്‍ഡ് മാര്‍ക്കറ്റ്സ് 2022 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഉയര്‍ന്ന വരുമാനം ലഭിക്കുന്നവര്‍ സ്വര്‍ണത്തെ ഡിജിറ്റല്‍ അല്ലെങ്കില്‍ പേപ്പര്‍ (രേഖകള്‍) രൂപത്തിലാക്കി സൂക്ഷിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിശീര്‍ഷ സ്വര്‍ണ ഉപഭോഗം കൂടുതലായുള്ളത് സമ്പന്നര്‍ക്കിടയിലാണെങ്കിലും വിപണിയുടെ ആകെ അളവ് കണക്കാക്കിയാല്‍ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്നത് ഇടത്തട്ടുകാരാണ്. രാജ്യത്തെ സ്വര്‍ണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും രണ്ട് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ കേന്ദ്രീകരിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യമായി പറഞ്ഞാല്‍ ആകെ ഉപഭോഗത്തിന്റെ 56 ശതമാനവും ഇടത്തരക്കാരുടെ സംഭാവനയാണ്.

സ്വര്‍ണ്ണം, സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ ബാങ്ക് ഫിക്‌സ് ഡെപ്പോസിറ്റുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലാണ് ഇടത്തരക്കാര്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഓഹരി വിപണി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയിലും നിക്ഷേപം നടത്തുവാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യുമര്‍ ഇക്കണോമിയുമായി (PRICE) സഹകരിച്ച് ഐജിപിസി നടത്തിയ സര്‍വേയിലൂടെയാണ് ഗാര്‍ഹിക സ്വര്‍ണ ഉപഭോഗം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 40,000 വീടുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. നോട്ട് നിരോധനം, ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കല്‍ എന്നിവ സ്വര്‍ണ ഉപഭോഗത്തെ ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഘോഷം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ സ്വര്‍ണ വില്‍പനയുടെ 65 മുതല്‍ 70 ശതമാനം വരെ നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 43 ശതമാനം കുടുംബങ്ങളും വിവാഹ വേളയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഗോള്‍ഡ് ആന്‍ഡ് ഗോള്‍ഡ് മാര്‍ക്കറ്റ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

Tags:    

Similar News