ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 75.76 ആയി

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 75.76ല്‍ എത്തി. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.50 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.29 എന്ന നിലയിലേക്ക് ഉയര്‍ന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 47 പൈസ ഇടിഞ്ഞ് 75.76ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 […]

Update: 2022-04-06 06:32 GMT

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 75.76ല്‍ എത്തി. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരികളുടെ തളര്‍ച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.50 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.29 എന്ന നിലയിലേക്ക് ഉയര്‍ന്നു.

വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 47 പൈസ ഇടിഞ്ഞ് 75.76ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 1.59 ശതമാനം ഉയര്‍ന്ന് 109.24 ഡോളറിലെത്തി.

ബിഎസ്ഇ 435.24 പോയിന്റ് (0.72%) താഴ്ന്ന് 60,176.50 ല്‍ അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 96 പോയിന്റ് (0.53%) ഇടിഞ്ഞ് 17,957.40ലും ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ 17 ഓഹരികള്‍ നഷ്ടത്തിലും 13 എണ്ണം ലാഭത്തിലും ക്ലോസ് ചെയ്തു. ബാങ്കിംഗ്, സാമ്പത്തിക സൂചികകള്‍ 1.33 ശതമാനം വരെ കുത്തനെ ഇടിഞ്ഞപ്പോള്‍ ഊര്‍ജ്ജ മേഖല 3.38 ശതമാനം ഉയര്‍ന്നു.

Tags:    

Similar News