പാന്‍കാര്‍ഡ് സേഫാണോ? വായ്പാ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കാം
ഫിന്‍ടെക് ആപ്ലിക്കേഷനുകള്‍ വഴി വ്യക്തിഗത വായ്പകള്‍ എടുത്ത് ആത്മഹത്യവരെ കാര്യങ്ങള്‍ ചെന്നെത്തുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.ഈടൊന്നും നല്‍കാതെ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വായ്പ ലഭിക്കും. പക്ഷേ, പിന്നെയാണ് നൂലാമാലകള്‍ വായ്പ അടവ് ഒരു തവണ മുടങ്ങിയാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ കോണ്‍ടാക്ടുകളിലേക്കു വരെയാണ് വ്യാജ സന്ദേശങ്ങള്‍ ചെല്ലുന്നത്. വായ്പ അടച്ചു തീര്‍ത്താലും ഭീഷണി തുടരും. പെട്ടന്നുള്ള ആവശ്യത്തിന് ആശ്രയിക്കുന്ന വായ്പ കമ്പനികളില്‍ നല്‍കുന്ന കെവൈസി വിവരങ്ങള്‍ അവിടെ സുരക്ഷിതമല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് […]
ഫിന്‍ടെക് ആപ്ലിക്കേഷനുകള്‍ വഴി വ്യക്തിഗത വായ്പകള്‍ എടുത്ത് ആത്മഹത്യവരെ കാര്യങ്ങള്‍ ചെന്നെത്തുന്നത് പലപ്പോഴും...
ഫിന്‍ടെക് ആപ്ലിക്കേഷനുകള്‍ വഴി വ്യക്തിഗത വായ്പകള്‍ എടുത്ത് ആത്മഹത്യവരെ കാര്യങ്ങള്‍ ചെന്നെത്തുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.ഈടൊന്നും നല്‍കാതെ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വായ്പ ലഭിക്കും. പക്ഷേ, പിന്നെയാണ് നൂലാമാലകള്‍ വായ്പ അടവ് ഒരു തവണ മുടങ്ങിയാല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ കോണ്‍ടാക്ടുകളിലേക്കു വരെയാണ് വ്യാജ സന്ദേശങ്ങള്‍ ചെല്ലുന്നത്. വായ്പ അടച്ചു തീര്‍ത്താലും ഭീഷണി തുടരും. പെട്ടന്നുള്ള ആവശ്യത്തിന് ആശ്രയിക്കുന്ന വായ്പ കമ്പനികളില്‍ നല്‍കുന്ന കെവൈസി വിവരങ്ങള്‍ അവിടെ സുരക്ഷിതമല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് കൈക്കലാക്കാം. ആര്‍ബിഐ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്കരണം സ്ഥിരമായി നല്‍കുന്നുണ്ട്. കൂടാതെ 600 അനധികൃത വായ്പ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യബുള്‍സ് ഗ്രൂപ്പിന്റെ വ്യക്തിഗത വായ്പ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമായ ധാനിയില്‍ നിന്നും വായ്പ എടുത്തവരുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടക്കുന്നു എന്ന ആരോപണം കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ ശക്തമാണ്.
ഈ ആപ്ലിക്കേഷന്‍ വഴി വായ്പ എടുക്കാന്‍ ആകെ നല്‍കേണ്ടത് പാന്‍കാര്‍ഡ് വിവരങ്ങളും ആധാര്‍ കാര്‍ഡ് വിവരങ്ങളുമാണ്. പക്ഷേ, ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല. എന്നാണ് പലരുടെയും അനുഭവങ്ങള്‍. കാരണം വായ്പ എടുക്കുകയോ വായ്പ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്തവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് മറ്റു പലരും വായ്പ എടുക്കും.
പാന്‍കാര്‍ഡിന്റെ യഥാര്‍ഥ ഉടമയുടെ അനുമതിയില്ലാതെയാണ് ഇത്തരം വായ്പകള്‍ ധാനി നല്‍കിയിരിക്കുന്നത്. വായ്പ എടുത്തവര്‍ തിരിച്ചടവ് മുടക്കുന്നതോടെയാണ് പാന്‍ കാര്‍ഡ് ഉടമകള്‍ ഇത്തരം വായ്പകളെക്കുറിച്ചറിയുന്നത്. ചിലപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുമ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിയുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ? ആരെങ്കിലും വായ്പകള്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ എളുപ്പമാര്‍ഗങ്ങളുണ്ട്.
സിബില്‍, എക്യുഫിക്സ്, എക്സ്പീരിയന്‍,സിആര്‍ഐഎഫ് ഹൈ മാര്‍ക്ക് എന്നിങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ അറിയാനുള്ള മാര്‍ഗങ്ങളിലൂടെ പരിശോധിച്ചാല്‍ എന്തെങ്കിലും വായ്പ തട്ടിപ്പിനിരയായോ എന്നറിയാം. പേടിഎം, ബാങ്ക് ബസാര്‍ തുടങ്ങിയ ഫിന്‍െടകുകളുടെ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം. അതിന് പേര്, ജനനതീയ്യതി, പാന്‍കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം. ഇതുവഴി ആരെങ്കിലും നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ടോയെന്നറിയാം.