വിവര കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ
ഡെല്‍ഹി: ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റിയും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും വിവര കൈമാറ്റം ശക്തിപ്പെടുത്തുന്നതിനായുള്ള കരാറില്‍ ഒപ്പുവെച്ചു. വിവരങ്ങളുടെ കൈമാറ്റം, സാങ്കേതിക സഹകരണം, മേല്‍നോട്ട സഹകരണം, ആഗോള ട്രെന്‍ഡിനനുസരിച്ച് നൂതനമായ ഇന്‍ഷുറന്‍സ് പരിഹാരങ്ങളുടെ വികസനം എന്നിവയെല്ലാം കേന്ദ്രീകരിച്ചുള്ള ഈ കരാര്‍ ഐഎഫ്എസ് സിഎ ചെയര്‍പേഴ്‌സണ്‍ ഇന്‍ജെറ്റി ശ്രീനിവസയും ഐആര്‍ഡിഎആഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡയും ചേര്‍ന്ന് ഒപ്പുവെച്ചു. ഇന്ത്യന്‍ ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്തേക്കും തിരിച്ചുമുള്ള ഇടപെടലുകള്‍ സുഗമമാക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഒരു […]
ഡെല്‍ഹി: ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റിയും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും വിവര കൈമാറ്റം ശക്തിപ്പെടുത്തുന്നതിനായുള്ള കരാറില്‍ ഒപ്പുവെച്ചു.
വിവരങ്ങളുടെ കൈമാറ്റം, സാങ്കേതിക സഹകരണം, മേല്‍നോട്ട സഹകരണം, ആഗോള ട്രെന്‍ഡിനനുസരിച്ച് നൂതനമായ ഇന്‍ഷുറന്‍സ് പരിഹാരങ്ങളുടെ വികസനം എന്നിവയെല്ലാം കേന്ദ്രീകരിച്ചുള്ള ഈ കരാര്‍ ഐഎഫ്എസ് സിഎ ചെയര്‍പേഴ്‌സണ്‍ ഇന്‍ജെറ്റി ശ്രീനിവസയും ഐആര്‍ഡിഎആഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡയും ചേര്‍ന്ന് ഒപ്പുവെച്ചു.
ഇന്ത്യന്‍ ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്തേക്കും തിരിച്ചുമുള്ള ഇടപെടലുകള്‍ സുഗമമാക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഒരു പ്രത്യേക അന്താരാഷ്ട്ര സാമ്പത്തിക അധികാരപരിധിയായി പരിഗണിക്കപ്പെടുന്ന ഐഎഫ്എസ് സിക്ക് ഇന്‍ഷുറന്‍സ് മേഖല ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക സേവനങ്ങളുടെ വികസനത്തിനും നിയന്ത്രണത്തിനും ഉത്തരവാദിത്തമുണ്ട്.