ചെറുകിട സംരംഭ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ ഒഡീഷയ്ക്ക് 837 കോടി രൂപയുടെ സിഡ്ബി വായ്പ

മുംബൈ: സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭ (എംഎസ്എംഇ) പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒഡീഷയ്ക്ക് 837 കോടി രൂപ വായ്പയ്ക്കുള്ള അംഗീകാരം നല്‍കി സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക്. 18 പദ്ധതികള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒഡീഷ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരിക്കും ധനസഹായം നടപ്പിലാക്കുക. അഞ്ച് പുതിയ എംഎസ്എംഇ പാര്‍ക്കുകളുടെ വികസനം, 11 തൊഴിലാളി ഹോസ്റ്റലുകളുടെ നിര്‍മ്മാണം, എംഎസ്എംഇ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രണ്ട് പദ്ധതികള്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള വിവിധ എംഎസ്എംഇ ക്ലസ്റ്ററുകള്‍ നവീകരിക്കുന്നതിനും, പുതിയ വ്യാവസായിക അടിസ്ഥാന […]

Update: 2022-03-27 07:16 GMT

മുംബൈ: സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭ (എംഎസ്എംഇ) പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒഡീഷയ്ക്ക് 837 കോടി രൂപ വായ്പയ്ക്കുള്ള അംഗീകാരം നല്‍കി സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക്. 18 പദ്ധതികള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒഡീഷ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരിക്കും ധനസഹായം നടപ്പിലാക്കുക. അഞ്ച് പുതിയ എംഎസ്എംഇ പാര്‍ക്കുകളുടെ വികസനം, 11 തൊഴിലാളി ഹോസ്റ്റലുകളുടെ നിര്‍മ്മാണം, എംഎസ്എംഇ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രണ്ട് പദ്ധതികള്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

നിലവിലുള്ള വിവിധ എംഎസ്എംഇ ക്ലസ്റ്ററുകള്‍ നവീകരിക്കുന്നതിനും, പുതിയ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് സംസ്ഥാനങ്ങള്‍ക്ക് മിതമായ നിരക്കിലുള്ള വായ്പാ സഹായങ്ങള്‍ നല്‍കുന്നു.

എംഎസ്എംഇകള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന മേഖലകളിലെ/ഉപമേഖലകളിലെ ക്ലസ്റ്ററുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൂല്യ ശൃംഖലയില്‍ ഉയര്‍ന്ന മുന്നേറ്റത്തിലൂടെ സുസ്ഥിരമായി നിലകൊള്ളുന്ന അടുത്ത തലത്തിലേക്കെത്താൻ സംരംഭങ്ങളെ പ്രാപ്തരാക്കാന്‍ ഇത് സഹായിക്കുമെന്നും സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ചെയര്‍മാന്‍ ശിവസുബ്രഹ്‌മണ്യന്‍ രാമന്‍ പറഞ്ഞു. ബാങ്ക് പിന്തുണയോടെ ബാര്‍ഗഡ്-ഹാന്‍ഡ്ലൂം ക്ലസ്റ്ററില്‍ ഒരു പൈലറ്റ് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്.

'യൂറോപ്യന്‍ യൂണിയന്‍ സ്വിച്ച് ഏഷ്യ ബാംബൂ' പദ്ധതിക്ക് കീഴില്‍ ബാലന്‍ഗീര്‍, ബര്‍ഗഡ്, സംബല്‍പൂര്‍, സോനെപൂര്‍, അനുഗുല്‍ എന്നീ അഞ്ച് ജില്ലകളില്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് പദ്ധതികള്‍ നടത്തുന്നുണ്ട്. ഇതിലൂടെ ഒരു ബദല്‍ ഉപജീവന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും, തടിക്ക് ഒരു ബദല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

Tags:    

Similar News