റഷ്യന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യയ്ക്ക് ചാഞ്ചാട്ടം: ബൈഡന്‍
വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തിനെതിരായ പിന്തുണയില്‍ ഇന്ത്യയ്ക്ക് ചാഞ്ചാട്ടമുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ സംഖ്യകക്ഷികളും, സൗഹൃദ രാഷ്ട്രങ്ങളും വ്‌ളാദമിര്‍ പുടിനെതിരെ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അറിയിച്ചു. "നാറ്റോയെ വിഭജിക്കാന്‍ കഴിയുമെന്നാണ് റഷ്യ കണക്കുകൂട്ടുന്നത്. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ശാശ്വതമായി നില്‍ക്കുമെന്നും, പൂര്‍ണ്ണ ഐക്യത്തോടെ നിലകൊള്ളുമെന്നും പുടിന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ നാറ്റോ എക്കാലത്തേയും ശക്തമായ നിലയിലാണിപ്പോൾ. അതിനു കാരണം പുടിനാണ്," ബൈഡന്‍ പറഞ്ഞു. സിഇഒമാരുടെ ഒരു ബിസിനസ് റൗണ്ട്ടേബിളില്‍ ആണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. […]
വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തിനെതിരായ പിന്തുണയില്‍ ഇന്ത്യയ്ക്ക് ചാഞ്ചാട്ടമുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ സംഖ്യകക്ഷികളും, സൗഹൃദ രാഷ്ട്രങ്ങളും വ്‌ളാദമിര്‍ പുടിനെതിരെ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അറിയിച്ചു.
"നാറ്റോയെ വിഭജിക്കാന്‍ കഴിയുമെന്നാണ് റഷ്യ കണക്കുകൂട്ടുന്നത്. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ശാശ്വതമായി നില്‍ക്കുമെന്നും, പൂര്‍ണ്ണ ഐക്യത്തോടെ നിലകൊള്ളുമെന്നും പുടിന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ നാറ്റോ എക്കാലത്തേയും ശക്തമായ നിലയിലാണിപ്പോൾ. അതിനു കാരണം പുടിനാണ്," ബൈഡന്‍ പറഞ്ഞു. സിഇഒമാരുടെ ഒരു ബിസിനസ് റൗണ്ട്ടേബിളില്‍ ആണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ക്വാഡ് കൂട്ടായ്മയില്‍ ഇന്ത്യ ഒരല്‍പ്പം ചാഞ്ചാട്ടത്തിലാണെന്നതൊഴിച്ചാല്‍ ജപ്പാന്‍ വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ പുടിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്നതില്‍ ഓസ്‌ട്രേലിയയും, അമേരിക്കക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വാഡ് ഒരു സഖ്യമല്ല, മറിച്ച് താല്‍പ്പര്യങ്ങളും, മൂല്യങ്ങളും കൊണ്ട് നയിക്കപ്പെടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ്. തന്ത്രപ്രധാനമായ ഇന്‍ഡോ-പസഫിക് മേഖലയില്‍ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചട്ടം ശക്തിപ്പെടുത്തുന്നതില്‍ ഈ കൂട്ടായ്മയ്ക്ക് താല്‍പ്പര്യമുണ്ട്.
യുക്രെയ്നെതിരെയുള്ള റഷ്യന്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും, യുഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബൈഡന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
30 അംഗ രാഷ്ട്രങ്ങള്‍ അടങ്ങുന്ന വടക്കേ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് നാറ്റോ. രാഷ്ട്രീയവും, സൈനികവുമായ മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും, സുരക്ഷയും ഉറപ്പുനല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.