ചെറിയ തുകകൾ ഇനി വേഗത്തിൽ കൈമാറാം, 'യുപിഐ ലൈറ്റ്'

മുംബൈ : ചെറിയ തുകകള്‍ അതിവേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന യുപിഐ ലൈറ്റ് ആപ്പ് ഇറക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. സാധാരണ ഡിജിറ്റല്‍ വാലറ്റ് പോലെ തന്നെയാകും യുപിഐ ലൈറ്റും പ്രവര്‍ത്തിക്കുക. യുപിഐ പിന്‍ ഉപയോഗിക്കാതെ തന്നെ പേയ്‌മെന്റ് നടത്താന്‍ സാധിക്കും എന്നതും പുതിയ വാലറ്റിന്റെ പ്രത്യേകതയാണ്. ടെലികോം നെറ്റ് വര്‍ക്കുകളെ അധികം ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ സുഗമമായി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ വാലറ്റ് ഇറക്കിയത്. 200 രൂപ വരെ അതിവേഗത്തില്‍ കൈമാറ്റം […]

Update: 2022-03-17 23:55 GMT
trueasdfstory

മുംബൈ : ചെറിയ തുകകള്‍ അതിവേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന യുപിഐ ലൈറ്റ് ആപ്പ് ഇറക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍...

മുംബൈ : ചെറിയ തുകകള്‍ അതിവേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന യുപിഐ ലൈറ്റ് ആപ്പ് ഇറക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. സാധാരണ ഡിജിറ്റല്‍ വാലറ്റ് പോലെ തന്നെയാകും യുപിഐ ലൈറ്റും പ്രവര്‍ത്തിക്കുക. യുപിഐ പിന്‍ ഉപയോഗിക്കാതെ തന്നെ പേയ്‌മെന്റ് നടത്താന്‍ സാധിക്കും എന്നതും പുതിയ വാലറ്റിന്റെ പ്രത്യേകതയാണ്. ടെലികോം നെറ്റ് വര്‍ക്കുകളെ അധികം ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ സുഗമമായി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ വാലറ്റ് ഇറക്കിയത്.
200 രൂപ വരെ അതിവേഗത്തില്‍ കൈമാറ്റം ചെയ്യുവാന്‍ യുപിഐ ലൈറ്റ് വഴി സാധിക്കും. സാധാരണ യുപിഐ ആപ്പ് പോലെ ഒന്നിലധികം സെര്‍വറുകളിലൂടെ ഇടപാട് സന്ദേശത്തിന് സഞ്ചരിക്കേണ്ടി വരില്ല എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ചെറിയ തുകയുടെ കൈമാറ്റം ഏറെ നടക്കുന്ന രാജ്യമായതിനാല്‍ ഇത് മികച്ചൊരു മുന്നേറ്റം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമില്ലെങ്കിലും സാധാരണ കീപ്പാഡ് ഉള്ള ഫോണുകളില്‍ ഇടപാട് നടത്താനുള്ള സംവിധാനം യുപിഐ അടുത്തിടെ ഇറക്കിയിരുന്നു. വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ).
Tags:    

Similar News