50 കോടി രൂപ സമാഹരിക്കാന്‍ മിര്‍ച്ചി ഡോട്ട് കോം
ഡെല്‍ഹി : നിക്ഷേപകരില്‍ നിന്നും 50 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണെന്നറിയിച്ച് മിര്‍ച്ചി ഡോട്ട് കോം. മധുരപലഹാരങ്ങള്‍ ഉള്‍പ്പടെയുള്ളവ ഓണ്‍ലൈനായി വില്‍ക്കുന്ന പ്ലാറ്റ്‌ഫോമാണിത്. 2018ല്‍ 2 കോടി രൂപ മൂലധനത്തില്‍ പൂര്‍ണിമ മിത്തല്‍ ആരംഭിച്ച മിര്‍ച്ചി ഡോട്ട് കോം ചെറുതും വലുതുമായി ഒട്ടേറെ സെല്ലേഴ്‌സിനെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചു. ടിവി, പത്രം എന്നിവയുള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ പരസ്യം എത്തിച്ച് ബ്രാന്‍ഡിനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപം തേടുന്നതെന്ന് കമ്പനി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ഷിക വരുമാനം അഞ്ച് കോടിയാക്കി ഉയര്‍ത്തുക, […]
ഡെല്‍ഹി : നിക്ഷേപകരില്‍ നിന്നും 50 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണെന്നറിയിച്ച് മിര്‍ച്ചി ഡോട്ട് കോം. മധുരപലഹാരങ്ങള്‍ ഉള്‍പ്പടെയുള്ളവ ഓണ്‍ലൈനായി വില്‍ക്കുന്ന പ്ലാറ്റ്‌ഫോമാണിത്. 2018ല്‍ 2 കോടി രൂപ മൂലധനത്തില്‍ പൂര്‍ണിമ മിത്തല്‍ ആരംഭിച്ച മിര്‍ച്ചി ഡോട്ട് കോം ചെറുതും വലുതുമായി ഒട്ടേറെ സെല്ലേഴ്‌സിനെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചു.
ടിവി, പത്രം എന്നിവയുള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ പരസ്യം എത്തിച്ച് ബ്രാന്‍ഡിനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപം തേടുന്നതെന്ന് കമ്പനി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ഷിക വരുമാനം അഞ്ച് കോടിയാക്കി ഉയര്‍ത്തുക, പ്രതിദിനം ശരാശരി ഷിപ്പ്‌മെന്റ് 500 ആക്കുക എന്നീ ലക്ഷ്യങ്ങളുണ്ടെന്നും കമ്പനി അറിയിച്ചു.
യുഎസ്, കാനഡ എന്നിവയുള്‍പ്പടെയുള്ള മാര്‍ക്കറ്റുകളിലേക്ക് വില്‍പന വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ആകെ ചെറുതും വലുതുമായി 800 സെല്ലേഴ്‌സാണ് മിര്‍ച്ചി ഡോട്ട് കോം വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.