ക്വിന്റിൽ ഓഹരി വാങ്ങി അദനി മാധ്യമ ബിസിനസിലേക്ക്
രാഘവ് ബൽ-ന്റെ ക്വിന്റിലോൺ ബിസിനസ് മീഡിയയിൽ (കൂബിഎം) ഓഹരികൾ സ്വന്തമാക്കി ഇന്ത്യയിലെ പണക്കാരിൽ രണ്ടാമനായ ഗൗതം അദനി തന്റെ സാമ്രാജ്യം പത്രപ്രവർത്തനത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ബിഎസ് സിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ക്വിന്റ് ഡിജിറ്റൽ മീഡിയയുടെ ഒരു സഹോദര സ്ഥാപനമായ ക്യൂബിഎമ്മിൽ എത്ര രൂപയ്ക്ക് എത്ര ഓഹരികൾ വാങ്ങി എന്നൊന്നും രണ്ടു കക്ഷികളും പുറത്തുവിട്ടിട്ടില്ല. എങ്കിലും, ക്വിന്റ് ഡിജിറ്റലിന്റെ മറ്റ് സഹോദര സ്ഥാപനങ്ങളായ ക്വിന്റ്, ക്വിൻ ടൈപ് ടെക്നോളജീസ്, ന്യൂസ് മിനിറ്റ്, യൂത്ത് കി ആവാസ് എന്നിവയിലൊന്നും അദനി കൈ […]
രാഘവ് ബൽ-ന്റെ ക്വിന്റിലോൺ ബിസിനസ് മീഡിയയിൽ (കൂബിഎം) ഓഹരികൾ സ്വന്തമാക്കി ഇന്ത്യയിലെ പണക്കാരിൽ രണ്ടാമനായ ഗൗതം അദനി തന്റെ സാമ്രാജ്യം പത്രപ്രവർത്തനത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
ബിഎസ് സിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ക്വിന്റ് ഡിജിറ്റൽ മീഡിയയുടെ ഒരു സഹോദര സ്ഥാപനമായ ക്യൂബിഎമ്മിൽ എത്ര രൂപയ്ക്ക് എത്ര ഓഹരികൾ വാങ്ങി എന്നൊന്നും രണ്ടു കക്ഷികളും പുറത്തുവിട്ടിട്ടില്ല.
എങ്കിലും, ക്വിന്റ് ഡിജിറ്റലിന്റെ മറ്റ് സഹോദര സ്ഥാപനങ്ങളായ ക്വിന്റ്, ക്വിൻ ടൈപ് ടെക്നോളജീസ്, ന്യൂസ് മിനിറ്റ്, യൂത്ത് കി ആവാസ് എന്നിവയിലൊന്നും അദനി കൈ വെച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.
എന്തായാലും അദാനി ഓഹരി വാങ്ങിയ ഉടൻ തന്നെ ക്യൂബി എമ്മിന്റെ അധീനതയിലുള്ള പ്രമുഖ അമേരിക്കൻ മീഡിയ യായ ബ്ബുംബർഗുമായി ചേർന്നുള്ള ബ്ലുംബർഗ് ക്വിന്റിൽ നിന്ന് ബ്ലൂംബർഗ് വിട്ടൊഴിഞ്ഞു.
തുറമുഖം മുതൽ വൈദ്യുതി വരെ പരന്നു കിടക്കുന്ന അദനിയുടെ സാമ്രാജ്യം കഴിഞ്ഞ സെപ്തംബറിൽ പ്രമുഖ പത്രപ്രവർത്തകനായ സഞ്ജയ് പുഗാലിയയെ തങ്ങളുടെ മാധ്യമ കമ്പനിയിലേക്ക് ഏറ്റെടുത്തിരുന്നു. നേരത്തെ ക്യൂബി എമ്മിന്റെ പ്രസിഡന്റായിരുന്നു പുഗാലിയ.
മീഡിയയിലേക്കുള്ള അദനിയുടെ ഈ പ്രവേശനം നെറ്റ്വർക്ക് 18 സഹിതം ഒട്ടനവധി മാധ്യമസ്ഥാപനങ്ങൾ കൈവശമുള്ള മുകേഷ് അംബാനിയുമായി നേർക്കുനേരുള്ള ഒരു ഏറ്റുമുലായാണ് പലരും കാണുന്നത്.