സ്വര്‍ണം, ക്രൂഡ്, വെള്ളി വില കുതിക്കുന്നു, ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നഷ്ടം 8.2 ലക്ഷം കോടി

  ഒഴിവാകും എന്ന കരുതി ലോകം കാത്തിരുന്നെങ്കുലും റഷ്യയും യുക്രെയ്‌നും നേര്‍ക്കു നേര്‍ ഏറ്റുമുട്ടാനാരംഭിച്ചതോടെ ലോക കമ്പോളങ്ങളില്‍ അതിന്റെ അലയൊലികള്‍ പ്രതിഫലിക്കുന്നു. യുദ്ധവാര്‍ത്തയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. സ്വര്‍ണ വിലയും കുതിക്കുകയാണ്. 2014 ന് ശേഷം ഇതാദ്യമായിട്ടാണ് ക്രൂഡ് ഓയില്‍ വില ഡോളറിന് 100 ഡോളര്‍ പിന്നിടുന്നത്. ഒരാഴ്ചയായി തുടരുന്ന സംഘര്‍ത്തെ തുടര്‍ന്ന് വില കൂടി വരികയായിരുന്നു. യുദ്ധം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇത് അവിടെ […]

Update: 2022-02-24 00:23 GMT

 

ഒഴിവാകും എന്ന കരുതി ലോകം കാത്തിരുന്നെങ്കുലും റഷ്യയും യുക്രെയ്‌നും നേര്‍ക്കു നേര്‍ ഏറ്റുമുട്ടാനാരംഭിച്ചതോടെ ലോക കമ്പോളങ്ങളില്‍ അതിന്റെ അലയൊലികള്‍ പ്രതിഫലിക്കുന്നു. യുദ്ധവാര്‍ത്തയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. സ്വര്‍ണ വിലയും കുതിക്കുകയാണ്. 2014 ന് ശേഷം ഇതാദ്യമായിട്ടാണ് ക്രൂഡ് ഓയില്‍ വില ഡോളറിന് 100 ഡോളര്‍ പിന്നിടുന്നത്. ഒരാഴ്ചയായി തുടരുന്ന സംഘര്‍ത്തെ തുടര്‍ന്ന് വില കൂടി വരികയായിരുന്നു. യുദ്ധം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇത് അവിടെ നിന്നുള്ള എണ്ണക്കയറ്റുമതിയെ ബാധിക്കുമെന്നും വിപണി ഭയക്കുന്നുണ്ട്. ഇതാണ് എണ്ണ വില കുതിക്കാന്‍ പ്രാധാന കാരണം. കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ ആഗോള എണ്ണവിലയില്‍ 30 ശതമാനത്തോളം വില ഉയര്‍ന്നിരുന്നു. ലോകത്താകമാനം ഡിമാന്റ് ഉയര്‍ന്നതാണ് കാരണം.

സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണ വിലയും കുതിച്ചുയരുകയാണ്. യുദ്ധം തുടങ്ങിയ പരിഭ്രാന്തിയില്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗം തേടുന്നതാണ് സ്വര്‍ണത്തിന് അനുകൂല ഘടകമാകുന്നത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വര്‍ണ വില മുകളിലേക്കാണ്. ഇന്ന് വ്യാപാരമാരംഭിക്കുമ്പോള്‍ കേരളാ മാര്‍ക്കറ്റില്‍ സ്വര്‍ണ വില ഗ്രാമിന് 85 രൂപ വര്‍ധിച്ചു. പവന് വര്‍ധന 680 രൂപ. ഇതോടെ പവന് വില 37,480 രൂപയായി. ബുധനാഴ്ച ഇത് 36,800 രൂപയായിരുന്നു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2020 ല്‍ 2070 ഡോളര്‍ വില രേഖപ്പെടുത്തി റിക്കോഡിട്ടിരുന്നു. 2016 ല്‍ 1050 ഡോളറായിരുന്നു. 2020 ലെ നില മറികടന്നേക്കുമെന്നും നിരീക്ഷണമുണ്ട്. ഇതോടൊപ്പം വെള്ളി വിലയും കുതിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കുറഞ്ഞു വന്നിരുന്ന വെള്ളിവിലയാണ്് യുദ്ധവാര്‍ത്തകളില്‍ കുതിച്ചുയരുന്നത്. ഒരു ഔണ്‍സ് വെള്ളിയ്ക്ക്് ഇന്നത്തെ വില 25.08 ഡോളറാണ്. ഇന്ന് മാത്രം വില കൂടിയത് 2.4 ശതമാനം.

നഷ്ടം 8.2 ലക്ഷം കോടി

യുദ്ധകാഹളം മുഴങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയും മൂക്കു കുത്തി. വ്യാപാരം തുടങ്ങി ഒരു മണിക്കൂറനകം സെന്‍സെക്‌സ് മൂന്ന് ശതമാനം ഇടിഞ്ഞു. അതായിത് പ്രതീക്ഷിച്ചതെങ്കിലും ഒഴിവാകുമെന്ന് കരുതിയിരുന്ന മറ്റൊരു യുദ്ധവാര്‍ത്തയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് നഷ്ടമായത് 8.2 ലക്ഷം കോടി രൂപ. 1718.99 പോയിന്റില്‍ ഇടിവ് ഇപ്പോഴും തുടരുകയാണ്.

 

Tags:    

Similar News