ശ്രീലങ്കയുടെ റേറ്റിംഗ് 'ഡബിൾ സി' (CC) യായി വെട്ടിക്കുറച്ചു
റേറ്റിംഗ് ഏജന്‍സിസായ ഫിച്ച് (Fitch) ശ്രീലങ്കയുടെ പരമാധികാര റേറ്റിംഗ് ട്രിപ്ൾ സി (CCC ) യില്‍ നിന്ന് ഡബിൾ സി (CC) ആക്കി കുറച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വന്നതിനാല്‍ വരും മാസങ്ങളിൽ രാജ്യത്തെ ബാഹ്യ പണ ലഭ്യതയില്‍ കാര്യമായ കുറവ് സംഭവിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇത്. പുതിയ ബാഹ്യ ധനസഹായ സ്രോതസ്സുകളുടെ അഭാവത്തില്‍ 2022 ലും 2023 ലും ഗവണ്‍മെന്റിന് ബാഹ്യ കടബാധ്യതകള്‍ നിറവേറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി. ബാധ്യതകളില്‍ […]
റേറ്റിംഗ് ഏജന്‍സിസായ ഫിച്ച് (Fitch) ശ്രീലങ്കയുടെ പരമാധികാര റേറ്റിംഗ് ട്രിപ്ൾ സി (CCC ) യില്‍ നിന്ന് ഡബിൾ സി (CC) ആക്കി കുറച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വന്നതിനാല്‍ വരും മാസങ്ങളിൽ രാജ്യത്തെ ബാഹ്യ പണ ലഭ്യതയില്‍ കാര്യമായ കുറവ് സംഭവിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇത്.
പുതിയ ബാഹ്യ ധനസഹായ സ്രോതസ്സുകളുടെ അഭാവത്തില്‍ 2022 ലും 2023 ലും ഗവണ്‍മെന്റിന് ബാഹ്യ കടബാധ്യതകള്‍ നിറവേറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
ബാധ്യതകളില്‍ ജനുവരിയിൽ പൂർത്തിയാവുന്ന $50 കോടിയുടെ രണ്ട് അന്താരാഷ്ട്ര സോവറിന്‍ ബോണ്ടുകളും ജൂലൈയിൽ പൂർത്തിയാകുന്ന $100 കൊടിയും ഉള്‍പ്പെടുന്നു.
ശ്രീലങ്കയുടെ നിലവിലെ പണ ലഭ്യത മോശം അവസ്ഥയില്‍ ആയതിനാല്‍ വരും മാസങ്ങളില്‍ ഒരു ഡിഫോള്‍ട്ട് ഇവന്റിന്റെ വര്‍ദ്ധിച്ച സാധ്യതയെക്കുറിച്ചുള്ള ഞങ്ങളുടെ വീക്ഷണത്തെ തരംതാഴ്ത്തല്‍ പ്രതിഫലിപ്പിക്കുന്നു, ഫിച്ച് പറയുന്നു..
ഉയര്‍ന്ന ഇറക്കുമതി ബില്ലും സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ വിദേശ കറന്‍സി ഇടപെടലും കാരണം രാജ്യത്തിന്റെ വിദേശ-വിനിമയ കരുതല്‍ ശേഖരം പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ കുറഞ്ഞിട്ടുണ്ട്.
വിദേശ നാണ്യ കരുതല്‍ ശേഖരം ഓഗസ്റ്റ് മുതല്‍ ഏകദേശം $200 കോടി കുറഞ്ഞു. നവംബറോടെ അത് $160 കോടി താഴ്ന്നു. നിലവിലെ ബാഹ്യ പേയ്മെന്റുകളുടെ ഒരു മാസത്തില്‍ താഴെയുള്ള മൂല്യത്തിന് തുല്യമാണിത്. ഇത് വിദേശ-കറന്‍സി കരുതലില്‍ ഏതാണ്ട് 2020 അവസാനം മുതല്‍ ഏകദേശം $400 കോടിയുടെ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.
2022 ല്‍ $690 കോടി മുതലും പലിശയും ഉല്‍പ്പെടെയുള്ള വിദേശ കറന്‍സി കടബാധ്യതകളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നു. ഇത് നവംബര്‍ വരെയുള്ള ഔദ്യോഗിക മൊത്ത അന്താരാഷ്ട്ര കരുതല്‍ ശേഖരത്തിന്റെ ഏതാണ്ട് 430 ശതമാനത്തിന് തുല്യമാണ്. 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പലിശയും മുതലും ഉള്‍പ്പെടെയുള്ള വിദേശ-കറന്‍സി കടം തീർക്കാൻ $2600 കോടി വേണ്ടിവരുമെന്ന് റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കുന്നു.
വിദേശ കടബാധ്യതകള്‍ കുടിശ്ശികയാകുമ്പോള്‍ അത് നിറവേറ്റാന്‍ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്ന് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെ ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് ഏറ്റവും പുതിയ ഫിച്ച് പ്രസ്താവന വന്നത്.
2020 അവസാനം മുതല്‍ ശ്രീലങ്കന്‍ രൂപ/യുഎസ് ഡോളര്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് നിരക്ക് 7-8 ശതമാനം ഇടിഞ്ഞു. എന്നാല്‍ കറന്‍സിയെ പിന്തുണയ്ക്കാനുള്ള സെന്‍ട്രല്‍ ബാങ്ക് ഇടപെടല്‍ കാരണം കരുതല്‍ ശേഖരം കുറയാന്‍ കാരണമായി. കരുതല്‍ ധന പ്രതിസന്ധിയെ നേരിടാന്‍, ശ്രീലങ്ക അവശ്യവസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുന്ന ഇറക്കുമതി വെട്ടിക്കുറച്ചു.
ക്രൂഡ്ഓയിൽ ഇറക്കുമതി ചെയ്യാനുള്ള വിദേശ നാണ്യ പരിമിതി മൂലം നവംബർ പകുതി മുതൽ രാജ്യത്തെ ഏക റിഫൈനറി അടച്ചിട്ടിരിക്കുകയാണ്.