എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് വൈകിയേക്കും

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ  50 ശതമാനം ഓഹരിയുമാണ് ഈ സ്വകാര്യവല്‍ക്കരണത്തിലൂടെ ടാറ്റയ്ക്ക് ലഭിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ ടാറ്റയുമായുള്ള 2,700 കോടി രൂപയുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ് സര്‍ക്കാര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എസ് പി എ വ്യവസ്ഥകള്‍ പ്രകാരം കൈമാറ്റത്തിന്റെ […]

Update: 2022-01-16 03:00 GMT

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് ഈ സ്വകാര്യവല്‍ക്കരണത്തിലൂടെ ടാറ്റയ്ക്ക് ലഭിക്കുന്നത്.

ഡിസംബര്‍ അവസാനത്തോടെ ടാറ്റയുമായുള്ള 2,700 കോടി രൂപയുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ് സര്‍ക്കാര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എസ് പി എ വ്യവസ്ഥകള്‍ പ്രകാരം കൈമാറ്റത്തിന്റെ എല്ലാ ഔപചാരികതകളും 8 ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഈ തീയതി വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും പരസ്പരം നീട്ടാവുന്നതാണ്.

18,000 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ വിമാന കമ്പനി ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നത്. ടാറ്റ 2,700 കോടി രൂപ നല്‍കുകയും എയര്‍ലൈനിന്റെ കടത്തിന്റെ 15,300 കോടി രൂപ ഏറ്റെടുക്കുകയും ചെയ്യും. സ്പൈസ്ജെറ്റ് പ്രൊമോട്ടര്‍ അജയ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം നല്‍കിയ 15,100 കോടി രൂപയുടെ വാഗ്ദാനവും നഷ്ടത്തിലായ കാരിയറിലെ 100 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കരുതല്‍ വിലയായ 12,906 കോടി രൂപയും ടാറ്റ മറികടന്നു.

ആഗസ്ത് 31 വരെ എയര്‍ ഇന്ത്യയുടെ ആകെ കടബാധ്യത 61,562 കോടി രൂപയാണ്. ഈ കടത്തിന്റെ 75 ശതമാനം അഥവാ 46,262 കോടി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന് മുമ്പ് പര്‍പ്പസ് വെഹിക്കിളായ എ ഐ എ എച് എല്ലിന് കൈമാറും. എന്നാല്‍ എയര്‍ ഇന്ത്യയുടെ വസന്ത് വിഹാര്‍ ഹൗസിംഗ് കോളനി, മുംബൈയിലെ നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യ ബില്‍ഡിംഗ്, ന്യൂഡല്‍ഹിയിലെ എയര്‍ ഇന്ത്യ ബില്‍ഡിംഗ് തുടങ്ങിയ നോണ്‍-കോര്‍ ആസ്തികള്‍ നിലനിര്‍ത്താന്‍ ടാറ്റയ്ക്ക് കഴിയില്ല.

ടാറ്റയ്ക്ക് ലഭിക്കുന്ന 141 എയര്‍ ഇന്ത്യ വിമാനങ്ങളില്‍ 42 എണ്ണം പാട്ടത്തിനെടുത്തവയാണ്. ബാക്കി 99 എണ്ണമാണ് ഉടമസ്ഥതയിലുള്ളത്. മുന്‍ യുപിഎ ഭരണം 2012-ല്‍ എയര്‍ ഇന്ത്യയ്ക്കായി ഒരു ടേണ്‍റൗണ്ട് പ്ലാനും (ടി എ പി) സാമ്പത്തിക പുനഃക്രമീകരണ പദ്ധതിയും (എഫ് ആർ പി) അഗീകരിച്ചിരുന്നു. എന്നാല്‍ ടി എ പി ഫലവത്തായില്ല. എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെ തുടര്‍ന്നു. അന്ന് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചതോടെയാണ് വിമാനക്കമ്പനിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.

 

Tags:    

Similar News