ആർ ഇ സി യുടെ 1171 കോടി പുനർവായ്പ്പ കണ്ണൂർ എയർപോർട്ടിനു പുതുജീവൻ നൽകും

  • കമ്പനിയുടെ നഷ്ടം 126 കോടി ആയിരുന്നു.
  • 7000 കോടി മിച്ച മൂല്യമുള്ള മഹാരത്ന പൊതുമേഖലാ സ്ഥാപനമാണ് ആർ ഇ സി

Update: 2023-09-08 12:28 GMT

കൊച്ചി: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ കണ്ണൂർ എയർപോർട്ടിനു (കിയാൽ)  പുതിയ പ്രതീക്ഷ നൽകികൊണ്ട് ആർ ഇ സി അതിന്റെ നിലവിലെ കടങ്ങൾ തിരിച്ചടയ്ക്കാൻ  പലിശ, കാലാവധി തുടങ്ങിയവയുടെ കാര്യത്തിൽ  ഉദാര വ്യവസ്ഥകളോടെ  1171 .17 കോടി രൂപയുടെ പുനർവായ്‌പ്പ അനുവദിച്ചു 

2018 ൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വിമാനത്താവളമായ കിയാൽ 2018 ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ നഷ്ടത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം (2022 -23 ) ൽ കമ്പനിയുടെ നഷ്ടം 126 കോടി ആയിരുന്നു. 

ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന  മാർച്ച് 31 , 2023  നു  7000 കോടി  മിച്ച മൂല്യമുള്ള  മഹാരത്ന പൊതുമേഖലാ സ്ഥാപനമായ ആർ ഇ സി പശ്ചാത്തല വികസന മേഖലയിലെ പുനർവായ്പ്പ നൽകുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ്.

ബാങ്കുകളുടെ കൺസോർഷ്യം നൽകിയ വായ്‌പ്പ തിരിച്ചടക്കാൻ  ഉദാര വ്യവസ്ഥകളോടെ പുനർവായ്പ്പ ലഭ്യമാക്കാൻ കിയാൽ  ആർ ഇ സി യെ സമീപിച്ചിരുന്നു. 

ആദ്യ വര്‍ഷം'9 ശതമാനം ഫ്ലോർ റേറ്റിലാണ് ഇപ്പോൾ ആര്‍ഇസി  1171 .17 കോടി വായ്പ്പ കിയാലിനു  അനുവദിച്ചിരിക്കുന്നത്  

യഥാർത്ഥ പലിശ നിരക്ക് 10 വര്‍ഷത്തെ എഎഎ കോര്‍പ്പറേറ്റ് ബോണ്ട് വരുമാനവുമായി ( യീൽഡ്) ബന്ധപ്പെടുത്തിയാണ് നിചയിക്കുന്നതു . ഇത് അടിസ്ഥാനപരമായി വായ്പ വിപണി് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറും. ആര്‍ഇസിയില്‍ നിന്നുള്ള പുതിയ നിബന്ധനകള്‍ അനുസരിച്ച്, ബാങ്കുകളില്‍ നിന്ന് ലഭിച്ച നിലവിലുള്ള 11 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള ടേം വായ്പകളെ 20 വര്‍ഷ തിരിച്ചടവ് കാലാവധിയിലേക്് റീഫിനാന്‍സ് ചെയ്യാം.

മാർച്ച്, 31 , 2023 ലെ കണക്കനുസരിച്ചു  നിലവിലുള്ള വായ്പകള്‍  കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ നിന്നും 1085.55  കോടി രൂപയുടേതാണ് . . ഇതിൽ  കാനറ ബാങ്കില്‍ നിന്നും മാത്രമുള്ള വായ്പ 851.89 കോടിയാണ് . ഈ വായ്പകളുടെ പലിശ നിരക്ക് 9.20 ശതമാനം മുതല്‍ 10.30 ശതമാനം വരെ ആണ് .

ആർ ഇ സി അനുവദിച്ച പുനർവായ്പ്പ,  2024-2025 സാമ്പത്തിക വര്‍ഷം മുതല്‍ ത്രൈമാസ ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കുന്നതിനൊപ്പം മുതല്‍ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലയളവോടെ നിലവിലുള്ള ബാങ്ക് വായ്പകള്‍ റീഫിനാന്‍സ് ചെയ്യുന്നതിനാണ് ആര്‍ഇസി പുതിയ വായ്പ അനുവദിച്ചിരികുന്നത്.

എന്നിരുന്നാലും ടേം ലോണ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രകാരം കേരള സര്‍ക്കാര്‍ 113 കോടി രൂപ സബോര്‍ഡിനേറ്റ് ഡെറ്റ് അല്ലെങ്കില്‍ ഓഹരി രൂപത്തില്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കണം. കൂടാതെ, സര്‍ക്കാരിന്റെ  കിയാലിലുള്ള  ഓഹരികളുടെ  51 ശതമാനം ഓഹരികള്‍ ഈ പുനർവായ്പ്പാക്കു ഈട്‌കൊടുക്കണം. 

ആര്‍ഇസി സര്‍ക്കാരിന്റെ സമ്മത പത്രം തേടി

കടം തീര്‍പ്പാക്കുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരുപാധികവും പിന്‍വലിക്കില്ലെന്ന് ഉറപ്പുള്ളതുമായ സമ്മതപത്രം ആര്‍ഇസി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ഇസിയുടെ ആവശ്യപ്രകാരം കേരള സര്‍ക്കാര്‍ 2023 മാര്‍ച്ച് 31 ന് 22.06 കോടി രൂപ കിയാലിനു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിക്ഷേപിച്ച തുക ഓഹരിയായി കണക്കാക്കണോ അതോ വായ്പയായി കണക്കാക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കിയാല്‍ പറഞ്ഞു. 




Tags:    

Similar News