ഫെബ്രുവരിയില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഇക്വിറ്റി ഫണ്ടുകള്‍

ലോഹങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ വാങ്ങിയപ്പോൾ ഓട്ടോമൊബൈൽ, പൊതുമേഖലാ ബാങ്കുകള്‍, സിമന്റ് എന്നിവയിലെ നിക്ഷേപം കുറച്ചു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ 20 മുന്‍നിര ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ മാസം ബെഞ്ച്മാര്‍ക്ക് നിഫ്റ്റിക്ക് താഴെയെത്തി. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (എയുഎം; AUM) അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 25 സ്‌കീമുകളില്‍ ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ഫണ്ടുകൾ താഴെ പറയവുന്നവയാണ്. എച്ച്ഡിഎഫ്‌സി സ്മാള്‍ക്യാപ് ഫണ്ട് (-8.4 ശതമാനം), നിപ്പണ്‍ ഇന്ത്യ സ്മാള്‍ […]

Update: 2022-03-24 03:53 GMT
trueasdfstory

ലോഹങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ വാങ്ങിയപ്പോൾ ഓട്ടോമൊബൈൽ, പൊതുമേഖലാ ബാങ്കുകള്‍, സിമന്റ് എന്നിവയിലെ...

ലോഹങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ വാങ്ങിയപ്പോൾ ഓട്ടോമൊബൈൽ, പൊതുമേഖലാ ബാങ്കുകള്‍, സിമന്റ് എന്നിവയിലെ നിക്ഷേപം കുറച്ചു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ 20 മുന്‍നിര ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ മാസം ബെഞ്ച്മാര്‍ക്ക് നിഫ്റ്റിക്ക് താഴെയെത്തി.

കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (എയുഎം; AUM) അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 25 സ്‌കീമുകളില്‍ ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ഫണ്ടുകൾ താഴെ പറയവുന്നവയാണ്.

എച്ച്ഡിഎഫ്‌സി സ്മാള്‍ക്യാപ് ഫണ്ട് (-8.4 ശതമാനം), നിപ്പണ്‍ ഇന്ത്യ സ്മാള്‍ ക്യാപ് ഫണ്ട് (-7.1 ശതമാനം), ഡി എസ് പി മിഡ്ക്യാപ് ഫണ്ട് (-6.8 ശതമാനം), മിറേ അസറ്റ് എമര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട് (-5.5%), എച്ച്ഡിഎഫ്‌സി മിഡ്-ക്യാപ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് (-5.0%) എന്നിങ്ങനെയാണ് ഇവയുടെ മൊത്ത ആസ്തി മൂല്യം ഇടിവു രേഖപ്പെടുത്തിയിട്ടുള്ളത്.

മികച്ച 20 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മൊത്തം ഓഹരി മൂല്യം ഫെബ്രുവരില്‍ ജനുവരിയെ അപേക്ഷിച്ച് 2.9% കുറഞ്ഞു (വാർഷികാടിസ്ഥാനത്തിൽ +30.7%).

ഇക്വിറ്റി ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോയുടെ വിശകലനം കാണിക്കുന്നത് ഫണ്ടുകളുടെ സ്റ്റോക്ക് അലോക്കേഷനിലും മേഖലയിലും ഈ മാസം ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി എന്നതാണ്.

മാസാടിസ്ഥാനത്തില്‍, ലോഹങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എന്‍ ബി എഫ് സികള്‍, ക്രൂഡ്ഓയിൽ-വാതകം, ഉപഭോക്താവ്, റീട്ടെയില്‍, ഉപഭോക്തൃ ഡ്യൂറബിള്‍സ് എന്നിവയുടെ വെയ്‌റ്റേജ് വര്‍ധിച്ചു. വാഹനങ്ങൾ, പൊതുമേഖലാ ബാങ്കുകള്‍, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഷുറന്‍സ്, സ്വകാര്യ ബാങ്കുകള്‍, കെമിക്കല്‍സ് എന്നിവയുടെ വെയ്‌റ്റേജ് ഫെബ്രുവരി 22 ല്‍ നിയന്ത്രണത്തിലായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം, ഫെബ്രുവരിയില്‍ ലോഹങ്ങളുടെ വെയ്‌റ്റേജ് 2.6 % ആയി ഉയര്‍ന്നു. (മാസാടിസ്ഥാനത്തിൽ +20 ബേസിസ് പോയിന്റ്; +10 ബേസിസ് പോയിന്റ് പ്രതിവര്‍ഷം).

സാങ്കേതികവിദ്യയുടെ വെയ്‌റ്റേജ് വര്‍ധിച്ചു ജനുവരിയിൽ മോഡറേറ്റ് ചെയ്തതിന് ശേഷം ഫെബ്രുവരിയില്‍ 12.5 ബേസിസ് പോയിന്റ് (+20 ബേസിസ് പോയിന്റ് മാസാടിസ്ഥാനത്തില്‍; +210 ബേസിസ് പോയിന്റ് വര്‍ഷാടിസ്ഥാനത്തിൽ) ലെത്തി.

ഓട്ടോമൊബൈല്‍സിന്റെ വെയിറ്റേജ്ജൽ തുടര്‍ച്ചയായി അഞ്ച് മാസത്തെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 6.4 % മായി നിലനിര്‍ത്തപ്പെട്ടു.( മാസാടിസ്ഥാനത്തില്‍ 20 ബേസിസ് പോയിന്റ് കുറയുകയും വര്‍ഷാ വര്‍ഷം 10 ബേസിസ് പോയിന്റ് കുറയുകയും ചെയ്തു.)

മാസാടിസ്ഥാനത്തിലുള്ള മൂല്യത്തകര്‍ച്ചയുടെ കാര്യത്തില്‍ മുന്നിട്ടുനിൽക്കുന്ന അഞ്ച് സ്റ്റോക്കുകളില്‍ നാലെണ്ണം ബാങ്കിംഗില്‍ നിന്നുള്ളതാണ്. ഐസിഐസിഐ ബാങ്ക് (-52.6 ബേസിസ് പോയിന്റ്), എസ്ബിഐ (-50.5 ബേസിസ് പോയിന്റ്), എച്ചഡിഎഫ്‌സി ബാങ്ക് (-27 ബേസിസ് പോയിന്റ്), ആക്‌സിസ് ബാങ്ക് (-21.7 ബേസിസ് പോയിന്റ്).

മേഖല തിരിച്ചുള്ള വെയ്‌ജിറ്റേജ്: മാസാടിസ്ഥാനത്തിൽ ലോഹങ്ങള്‍,സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വര്‍ധനവുണ്ട്.

ഈ ഫെബ്രുവരിയില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരി 22-ല്‍, ലോഹങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, എന്‍ബി എഫ് സി-കള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഉപഭോക്താവ്, റീട്ടെയില്‍, ഉപഭോക്തൃ ഡ്യൂറബിള്‍സ് എന്നിവയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, ഇത് പ്രതിമാസ വെയിറ്റേജ് വര്‍ധിപ്പിക്കുന്നതിന് കാരണമായി.

നേരെമറിച്ച്, ഓട്ടോമൊബൈല്‍സ്, പൊതുമേഖലാ ബാങ്കുകള്‍, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഷുറന്‍സ്, സ്വകാര്യ ബാങ്കുകള്‍, കെമിക്കല്‍സ് എന്നിവയുടെ വെയിറ്റേജ് കുറഞ്ഞു.

ഈ ഫെബ്രുവരിയില്‍ സ്വകാര്യ ബാങ്കുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വച്ചിരിക്കുന്ന മുന്‍നിരക്കാര്‍. ഏതാണ്ട് 17.5 ശതമാനം. തൊട്ടുപിന്നാലെ 12.5 ശമതാനവുമായി ടെകേനോളജി മേഖലയുമുണ്ട്. എന്‍ബിഎഫ്‌സികള്‍ 7.6 ശതമാനം, ഹെല്‍ത്ത് കെയര്‍ 6.9 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 6.4 ശതമാനം എന്നിങ്ങനെയാണ് മ്യൂച്വല്‍ ഫണ്ട് കൈവശം വച്ചിരിക്കുന്നത്. ലോഹങ്ങള്‍, റീട്ടെയില്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയുടെ മൂല്യത്തില്‍ വര്‍ധനയുണ്ടായി.

ഫണ്ടുകളുടെ മേഖലാ വിഹിതം; ഹെല്‍ത്ത്കെയര്‍, ക്യാപിറ്റല്‍ ഗുഡ്സ്, കെമിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നിവ അധികമായി സ്വന്തമാക്കി.

ബിഎസ്ഇ 200നെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ട് ഉടമസ്ഥത കുറഞ്ഞത് 1% കൂടുതലുള്ള മികച്ച മേഖലകള്‍

ഹെല്‍ത്ത് കെയര്‍ (15 ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ളത്), ക്യാപിറ്റല്‍ ഗുഡ്സ് (15 ഫണ്ടുകള്‍ കൂടി), കെമിക്കല്‍സ് (15 ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ളത്), ഓട്ടോമൊബൈല്‍സ് (14 ഫണ്ടുകള്‍ അധികമായി ഉടമസ്ഥതയിലുള്ളത്), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (13 ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ളത്).

ബിഎ്‌സഇ 200നെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ട് ഉടമസ്ഥാവകാശം കുറഞ്ഞത് 1% കുറവാണ്: ഓയില്‍ ആന്‍ഡ് ഗ്യാസ് (20 ഫണ്ടുകള്‍ക്ക് കീഴില്‍), ഉപഭോക്താവ് (17 ഫണ്ടുകള്‍ക്ക് കീഴില്‍), യൂട്ടിലിറ്റികള്‍ (16 ഫണ്ടുകള്‍ക്ക് കീഴില്‍), എന്‍ബിഎഫ്‌സികള്‍ (15 ഫണ്ടുകള്‍ അണ്ടര്‍ ഉടമസ്ഥതയിലുള്ളവ), സാങ്കേതികവിദ്യ (14 ഫണ്ടുകള്‍ക്ക് കീഴില്‍).

നിഫ്റ്റി സ്‌നാപ്പ്‌ഷോട്ട്

70 ശതമാനം സ്‌റ്റോക്കുകളിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഭൂരിഭാഗവും വാങ്ങിയത് പ്രതിമാസ കണക്കില്‍ സിപ്ലയാണ്. 11 ശതമാനം കൂടുതല്‍. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് (+10.7%), വിപ്രോ (+10%), യുപിഎല്‍ (+9%), എച്ച്ഡിഎഫ്‌സി (+8%). എന്നിങ്ങനെയാണ് കൂടുതല്‍ വാങ്ങിയിരിക്കുന്നത്.

Tags:    

Similar News