രണ്ടു ദിവസം ബാക്കി നിൽക്കെ എത്തിയത് 4 കോടി ടാക്‌സ് ഇ-ഫയലിംഗ്
ഡെല്‍ഹി: വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നാലു കോടി ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ്. ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.09 കോടി ഐടിആറുകള്‍ ലഭിച്ചുവെന്നും 28ാം തീയതി മാത്രം 36 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തുവെന്നും ആദായ നികുതി വകുപ്പ് ട്വീറ്റ് വഴി അറിയിച്ചു. ലേറ്റ് ഫീ ഒഴിവാക്കുവാനായി ഐടിആര്‍ നേരത്തെ തന്നെ ഫയല്‍ ചെയ്യണമെന്നും ട്വീറ്റിലുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ […]
ഡെല്‍ഹി: വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നാലു കോടി ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ്.
ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.09 കോടി ഐടിആറുകള്‍ ലഭിച്ചുവെന്നും 28ാം തീയതി മാത്രം 36 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തുവെന്നും ആദായ നികുതി വകുപ്പ് ട്വീറ്റ് വഴി അറിയിച്ചു.
ലേറ്റ് ഫീ ഒഴിവാക്കുവാനായി ഐടിആര്‍ നേരത്തെ തന്നെ ഫയല്‍ ചെയ്യണമെന്നും ട്വീറ്റിലുണ്ട്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ആദായ നികുതി ചട്ടം അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.