ബോക്‌സോഫീസില്‍ 'തോമാച്ചായന്റെ' കലക്ഷന്‍ വേട്ട, കോടികള്‍ വാരി 'സ്ഫടികം 4കെ'

സ്ഫടികം 4കെ അറ്റ്‌മോസ് സാങ്കേതികവിദ്യയിലൂന്നി റീമാസ്റ്റര്‍ ചെയ്താണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

Update: 2023-02-13 07:16 GMT

1995ല്‍ ആകെ 8.5 കോടി രൂപയോളം കലക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം റീ റീലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ആകെ നേടിയത് 2.6 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കോടിയോളം രൂപ ആദ്യ ദിനത്തില്‍ തന്നെ ലഭിച്ചതാണെന്നാണ് സൂചന. മോഹന്‍ലാന്‍ നായകനായി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഥടികം 4കെ അറ്റ്‌മോസ് സാങ്കേതികവിദ്യയിലൂന്നി റീമാസ്റ്റര്‍ ചെയ്താണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. റീമാസ്റ്ററിംഗിന് മാത്രം ഏകദേശം 1.20 കോടി രൂപയോളം ചെലവായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.

Full View

റീലിസിന് തലേ ദിവസം മുതല്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടായിരുന്നു. സ്ലോട്ട് തുറന്ന് മണിക്കൂറുകള്‍ക്കകം മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ഫില്ലായി. തോമാച്ചായനെ കാണാന്‍ തിയേറ്ററില്‍ എത്തിയവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. എല്ലാം നല്ല പുതു പുത്തന്‍ ഇഫക്ടില്‍ എത്തിയിരിക്കുന്നു.

കേരളത്തില്‍ 150 തിയേറ്ററുകളിലും, ലോകമെമ്പാടും 500 തിയേറ്ററുകളിലുമാണ് സ്ഫടികം 4കെ റിലീസായത്. ആഗോളതലത്തില്‍ നോക്കിയാല്‍ ഇതിനോടകം എത്രത്തോളം കലക്ഷന്‍ നേടിയിട്ടുണ്ടെന്ന് കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. റീറിലീസ് ചെയ്ത കോപ്പി അടുത്ത മൂന്നു വര്‍ഷത്തേക്ക് ഒടിടിയില്‍ വരില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Tags:    

Similar News