വകുപ്പിലെ മാറ്റങ്ങൾ ഉയർന്ന നികുതി പിരിവിന് സഹായിച്ചു : സിബിഡിടി ചെയര്‍മാന്‍

ഡെല്‍ഹി : ആദായ നികുതി വകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന നികുതി പിരിവിലേക്ക് ഇത് നയിച്ചുവെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയര്‍മാന്‍ ജെ.ബി മൊഹാപത്ര. നടപ്പു സാമ്പത്തിക വര്‍ഷം 13.63 ലക്ഷം കോടി രൂപ നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടിയെന്നും ഇത് എക്കാലത്തേയും ഉയര്‍ന്ന കണക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 14.20 ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊഹാപത്ര പറയുന്നു. […]

Update: 2022-03-19 06:22 GMT
ഡെല്‍ഹി : ആദായ നികുതി വകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന നികുതി പിരിവിലേക്ക് ഇത് നയിച്ചുവെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയര്‍മാന്‍ ജെ.ബി മൊഹാപത്ര. നടപ്പു സാമ്പത്തിക വര്‍ഷം 13.63 ലക്ഷം കോടി രൂപ നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടിയെന്നും ഇത് എക്കാലത്തേയും ഉയര്‍ന്ന കണക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 14.20 ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊഹാപത്ര പറയുന്നു.
പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതിന് നാലു വര്‍ഷം വരെ സമയമെടുത്തെങ്കിലും ഇവ പതിയെ ഫലം കണ്ടു തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 16 വരെ മുന്‍കൂര്‍ നികുതി വിഭാഗത്തിന് കീഴിലുള്ള വരുമാനം 6.62 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2020-21 നെക്കാള്‍ 40.7 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉറവിട നികുതി (ടിഡിഎസ്) ഇനത്തില്‍ 6.79 ലക്ഷം കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. ഇത് 2020-21 നെക്കാള്‍ 37.7 ശതമാനം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

Similar News