കുട്ടിക്കളിക്കുമപ്പുറം; വണ്ടര്‍ലാ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

  • അരുണ്‍ കെ. ചിറ്റിലപ്പിള്ളിയാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍
  • ഓരോ ഇക്വിറ്റി ഷെയറിനും 2.50 രൂപ എന്ന നിരക്കിലായിരിക്കും ലാഭവിഹിതം നല്‍കുക
  • ജുലൈ 27ന് ഓഹരി ക്ലോസ് ചെയ്തത് 624 രൂപയ്ക്കായിരുന്നു

Update: 2023-07-27 11:49 GMT

2023 ഓഗസ്റ്റ് 24നു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2022-23ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം നല്‍കുമെന്നു വണ്ടര്‍ലാ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ ജുലൈ 27ന് വ്യാപാരം ആരംഭിച്ചപ്പോള്‍ വണ്ടര്‍ലായുടെ ഓഹരി 6.81 ശതമാനം ഉയര്‍ന്ന് 633.55 രൂപയിലെത്തി. ബിഎസ്ഇയില്‍ തലേ ദിവസം ക്ലോസ് ചെയ്തപ്പോള്‍ ഓഹരിവില 593.15 രൂപയായിരുന്നു.

10 രൂപ മൂല്യമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 2.50 രൂപ (25%) എന്ന നിരക്കിലായിരിക്കും ലാഭവിഹിതം നല്‍കുക.

അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായുടെ ഓഹരി ഈ വര്‍ഷം ഇതുവരെയായി 78.27 ശതമാനം നേട്ടം കൈവരിച്ചു. ഒരു വര്‍ഷത്തിനിടെ 166.13 ശതമാനമാണ് ഓഹരി ഉയര്‍ന്നതും.

ജുലൈ 27ന് ഓഹരി ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത് 5.2 ശതമാനം മുന്നേറി 624 രൂപയ്ക്കായിരുന്നു.

വണ്ടര്‍ല ഹോളിഡേയ്സ് അമ്യൂസ്മെന്റ് പാര്‍ക്കുകളുടെയും റിസോര്‍ട്ടുകളുടെയും ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കമ്പനിയുടെ സെഗ്മെന്റുകളില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് എന്നിവയാണ് മുഖ്യം. പാകം ചെയ്ത ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, മെര്‍ക്കന്‍ഡൈസ് എന്നിവയും കമ്പനിയുടെ ബിസിനസ് സെഗ്‌മെന്റില്‍ ഉള്‍പ്പെടുന്നു.

വണ്ടര്‍ല എന്ന ബ്രാന്‍ഡില്‍ കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഏകദേശം മൂന്ന് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കമ്പനിക്ക് ഉണ്ട്.

ബെംഗളുരുവിലെ വണ്ടര്‍ലാ ഏകദേശം 80 ഏക്കറില്‍ പരന്നു കിടക്കുന്ന പാര്‍ക്കാണ്. എല്ലാ പ്രായക്കാര്‍ക്കും ഈ പാര്‍ക്കില്‍ വിനോദത്തിലേര്‍പ്പെടാനുള്ള സൗകര്യമുണ്ട്.

അരുണ്‍ കെ. ചിറ്റിലപ്പിള്ളിയാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍.

Tags:    

Similar News